Connect with us

ഇത് നമ്മുടെ അക്കോസേട്ടന്റെ ഉണ്ണിക്കുട്ടനല്ലേ? ആളെ മസ്സിലായോ… ചിത്രം വൈറൽ

Social Media

ഇത് നമ്മുടെ അക്കോസേട്ടന്റെ ഉണ്ണിക്കുട്ടനല്ലേ? ആളെ മസ്സിലായോ… ചിത്രം വൈറൽ

ഇത് നമ്മുടെ അക്കോസേട്ടന്റെ ഉണ്ണിക്കുട്ടനല്ലേ? ആളെ മസ്സിലായോ… ചിത്രം വൈറൽ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. നടിയായും അവതാരകയായുമെല്ലാം പേളി മലയാളികളുടെ മനസില്‍ തന്റെതായ സ്ഥാനം കൈവരിച്ചിട്ടുണ്ട്. മകൾ നിലയ്ക്ക് ചുറ്റുമാണ് ഇപ്പോൾ പേളിയുടെ ലോകം.

ഗർഭകാലം മുതൽ മകളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും വിശേഷവും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പേളി പങ്കുവെച്ചിരുന്നു. നിലയും സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയാണ്. നിലയുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പേളിയും ശ്രീനിഷും സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്യാറുണ്ട്.

ഇപ്പോഴിതാ, നിലയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് പേളി. മൊട്ടയടിച്ച നിലയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. ആദ്യകാഴ്ചയിൽ ഒരു കുട്ടി ലാമയെ ഓർമ്മിപ്പിക്കുന്നുണ്ട് നിലയുടെ ലുക്ക്.

‘റെമ്പോച്ച തിരികെയെത്തി’ എന്നാണ് നടിയും​ അവതാരകയുമായ ശിൽപ്പ ബാല ചിത്രങ്ങൾക്ക് കമന്റ് നൽകിയിരിക്കുന്നത്. ‘യോദ്ധ’യിലെ കുട്ടിത്താരത്തെ ഓർമ്മിപ്പിക്കുന്നുണ്ട് നിലയെന്നും കമന്റുകളുണ്ട്.

കഴിഞ്ഞ മാർച്ചിലായിരുന്നു നിലയുടെ ഒന്നാം ജന്മദിനം, വെല്ലിംഗ്‌ടൺ ഐലൻഡിലായിരുന്നു പേളിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും നിലയുടെ ജന്മദിനം ആഘോഷിച്ചത്. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top