Actress
വിശന്നാൽ നയൻതാര ഇങ്ങനെയാണ്, ഹണിമൂൺ ആഘോഷത്തിനിടെ രസകരമായ റീലുമായി വിഘ്നേഷ് ശിവൻ
വിശന്നാൽ നയൻതാര ഇങ്ങനെയാണ്, ഹണിമൂൺ ആഘോഷത്തിനിടെ രസകരമായ റീലുമായി വിഘ്നേഷ് ശിവൻ
ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് സംവിധായകനും നടനുമായ വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. തുടര്‍ന്ന് ജൂണ്‍ ഒമ്പതിനാണ് ഇരുവരും വിവാഹിതരായത്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. വരന്റെയും വധുവിന്റെയും ഫോട്ടോകള്‍ പതിപ്പിച്ച വാട്ടര്‍ ബോട്ടിലുകള്‍ അതിഥികള്‍ക്കായി ഒരുക്കിയിരുന്നു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് വിലയേറിയ സമ്മാനങ്ങളും നല്കി. മെഹന്ദി ചടങ്ങ് ജൂണ്‍ എട്ടിനു രാത്രിയായിരുന്നു
എന്നാല്‍ ഇതിന്റെ ചിത്രങ്ങളോ വിഡിയോകളോ ഇതുവരെ പുറത്തെത്തിയിട്ടില്ല. വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദര്‍ശന അവകാശം നെറ്റ്ഫ്ളിക്സിനായിരുന്നു. ചലച്ചിത്ര സംവിധായകന് ഗൗതം വാസുദേവ മേനോനാണു നെറ്റ്ഫ്ളിക്സിനായി വിവാഹ ചടങ്ങുകള്‍ സംവിധാനം ചെയ്തത്. നവദമ്പതികള്‍ ഇപ്പോള്‍ ഹണിമൂണിലാണ്. തായ്ലന്ഡ് ആണ് ഹണിമൂണ്‍ ലൊക്കേഷന്‍.
ഹണിമൂൺ ആഘോഷിക്കുന്ന ഇരുവരുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇപ്പോഴിതാ, രസകരമായൊരു റീൽ ഷെയർ ചെയ്യുകയാണ് വിഘ്നേഷ്. ഭക്ഷണത്തിനായി കാത്തിരിക്കുന്ന നയൻതാരയുടെ ഒരു ഫോട്ടോ വച്ചാണ് വിഘ്നേഷ് റീൽ ഒരുക്കിയത്. ‘ഐ ആം സോ ഹംഗ്രി, ഐ ആം വെരിവെരി ഹംഗ്രി,’ എന്നു തുടങ്ങുന്ന വൈറൽ ടിക്ടോക് ഗാനവും റീലിനു പശ്ചാത്തലമായി കേൾക്കാം. വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്
തായ്ലാൻഡിലെ ‘ദി സിയം’ ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്.
