‘ഈ ചുവട് ഞങ്ങള്‍ ജീവിതകാലം മുഴുവന്‍ മറക്കില്ലെന്ന് ശ്രീനിഷ്, നില ബേബി പിച്ചവയ്ക്കാന്‍ തുടങ്ങി. പിച്ചവയ്ക്കുന്ന വീഡിയോ പകര്‍ത്തി ശ്രീനിഷ്, കമന്റ് ബോക്സ് നിറഞ്ഞു; വീഡിയോ വൈറൽ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. നടിയായും അവതാരകയായുമെല്ലാം പേളി മലയാളികളുടെ മനസില്‍ തന്റെതായ സ്ഥാനം കൈവരിച്ചിട്ടുണ്ട്. മകൾ നിലയ്ക്ക് ചുറ്റുമാണ് ഇപ്പോൾ പേളിയുടെയും ശ്രീനിഷിന്റെയും ലോകം. ഗർഭകാലം മുതൽ മകളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും വിശേഷവും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പേളി പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ഏറ്റവും സന്തോഷമുള്ള ഒരു കാര്യമാണ് ശ്രീനിഷ് അരവിന്ദ് പങ്കുവച്ചിരിയ്ക്കുന്നത്. അതെ, നില ബേബി പിച്ചവയ്ക്കാന്‍ തുടങ്ങി. മകള്‍ ആദ്യമായി പിച്ചവയ്ക്കുന്ന വീഡിയോ പകര്‍ത്തി പങ്കുവയ്ക്കാനും ശ്രീനിഷ് മറന്നില്ല. മനോരഹമായ ഒരു തമിഴ് താരാട്ട് പാട്ടിനൊപ്പമാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. പേളിയ്ക്കും ശ്രീനിഷിനും നടുവിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പിച്ച വയ്ക്കുകയാണ് നില. വീഡിയോ പേളിയെയും ടാഗ് ചെയ്തുകൊണ്ടാണ് ശ്രീനിഷ് പങ്കുവച്ചിരിയ്ക്കുന്നത്.
‘ഈ ചുവട് ഞങ്ങള്‍ ജീവിതകാലം മുഴുവന്‍ മറക്കില്ല’ എന്നാണ് ശ്രീനിഷ് വീഡിയോയ്ക്ക് നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍. ഷിയാസ് കരീം, അമല പോള്‍, ദീപ്തി സതി, കനിഹ, ശിവദ, തുടങ്ങി നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് എഴുതിയിരിയ്ക്കുന്നത്. ‘എന്റെ ഹൃദയം അലിഞ്ഞു’ എന്നാണ് അമല കമന്റ് എഴുതിയിരിയ്ക്കുന്നത്. ‘വിലമതിക്കാന്‍ കഴിയാത്തത്’ എന്ന് കനിഹയും പറയുന്നു. കമന്റ് എഴുതിയവരോട് എല്ലാം സ്നേഹം അറിയിച്ച് കമന്റ് ബോക്സില്‍ പേളിയും എത്തി.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...