ബിഗ്ബോസ് താരങ്ങള്‍ വീണ്ടും, സോഷ്യല്‍ മീഡയയില്‍ വൈറലായി തിരച്ചുവരവ്
പ്രേക്ഷകര്‍ ഏറെ സ്വീകാര്യതയൊടെ ഏറ്റെടുത്ത ടെലിവഷന്‍ പരിപാടിയായിരുന്നു ബിഗ് ബോസ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പ്രോഗ്രാമിന്റെ രണ്ടാം സീസണിനെ കുറിച്ച് വിവാദങ്ങള്‍ ഏറെ സൃഷ്ടിച്ചുവെങ്കിലും നല്ല അഭിപ്രായങ്ങളാണ് ഉണ്ടായിരുന്നത്. പ്രേക്ഷകര്‍ക്ക് സുപരിചിതരായ മിനി സ്ക്രീനിലെയും, ബിഗ് സ്ക്രീനിലെയും മിന്നും താരങ്ങള്‍ക്ക് പുറമെ വിവിധ തലങ്ങളിലുമുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായതോടെ 75 ദിവസങ്ങള്‍ മാത്രമേ രണ്ടാം ഭാഗം ഉണ്ടായിരുന്നുളൂ. അടുത്ത സീസണിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ബിഗ് ബോസ് താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത പുറത്തുവരുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം താരങ്ങള്‍ ഒരുമിച്ചെത്തുന്നു എന്ന വാര്‍ത്തയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഹാസ്യ വെബ് സീരീസാണ് ബോയിംങ് ബോയിംങ് എന്നും ഒടിടി പ്ലാറ്റ്ഫോമിലൂടെ ആകും വെബ് സീരിസിന്റെ റിലീസ് എന്നും താരങ്ങള്‍ തന്നെ അറിയിച്ചു. ബിഗ് ബോസ് താരവും പ്രിയദര്‍ശന്റെ അസോസിയേറ്റുമായിരുന്ന സുരേഷ് കൃഷ്ണനാണ് വെബ് സീരിസ് ഒരുക്കുന്നത്.
