ഏഴ് വർഷത്തെ പ്രണയത്തിനു പിന്നാലെ ജൂൺ 9ന് തിരുപ്പതിയിൽ വെച്ച് വിവാഹിതരാവാൻ ഒരുങ്ങുകയാണ് നയൻതാരയും വിഘ്‍നേഷ് ശിവനും. വിവാഹശേഷം മാലിദ്വീപിൽ വച്ച് സുഹൃത്തുക്കൾക്കായി വിവാഹ റിസപ്ഷൻ നടക്കുമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ നയൻതാരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വീഡിയോ പങ്കുവെച്ച് വിഘ്‍നേഷ് ശിവൻ. മഹാബലിപുരത്തെ ഒരു സീ ഫുഡ് റെസ്റ്റോറന്റിൽ നിന്നുള്ള വിഡിയോയാണിത്. റെസ്റ്റോറൻറിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ വിഘ്നേഷ് നയൻതാരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്നുമുണ്ട്.
രുചികരമായ പ്രാദേശിക ഭക്ഷണം നയൻതാരയെ ഊട്ടുന്നതാണ് തൻറെ സന്തോഷമെന്നാണ് വീഡിയോയ്ക്കൊപ്പം വിഘ്നേഷ് കുറിച്ചിട്ടുള്ളത് വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയായിൽ വൈറലായിക്കഴിഞ്ഞു.
‘വയറുനിറച്ച് ഭക്ഷണം കഴിക്കാനുള്ള സമയം. ഏറ്റവും മികച്ച നാടൻ ഭക്ഷണം അവളെ കഴിപ്പിക്കുന്നതാണ് സന്തോഷം. ഒരു പ്രിയപ്പെട്ട സീ ഫുഡ് റെസ്റ്റോറന്റിൽ നിന്ന്. രുചികരമായ ഭക്ഷണവും സ്‌നേഹമുള്ള മനുഷ്യരുമുള്ള ഇത്തരം റെസ്‌റ്റോറന്റുകൾ മാത്രമാണ് ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലംമെന്നും വിഘ്നേഷ് ശിവൻ പോസ്റ്റിനോപ്പം കുറിച്ചിട്ടുണ്ട്. വീഡിയോ പോസ്റ്റ് ചെയ്‍ത് മണിക്കൂറുകൾക്കകം രണ്ട് ലക്ഷത്തിലധികം ലൈക്കുകളാണ് ഈ പോസ്റ്റിന് ലഭിച്ചത്.
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...