തിരുവനന്തപുരം സ്വദേശിയായ അമേയ മാത്യു മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തുന്നത്. കരിക്കിലെ ഭാസ്കരൻ പിള്ള ടെക്നോളജി എന്ന എപ്പിസോഡാണ് അമേയയെ താരമാക്കിയത്. സോഷ്യല്‍ മീഡിയയിലും ശ്രദ്ധേയയായ താരമാണ് നടി. ഇപ്പോഴിതാ തന്റെ ചിത്രത്തിന് താഴെ വന്ന അശ്ലീല കമന്റിന് താരം നല്കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ അഞ്ച് ലക്ഷം ഫോളോവേഴ്സ് ആയതിന്റെ സന്തോഷം തന്റെ ആരാധകരുമായി പങ്കുവച്ച് എത്തിയതായിരുന്നു താരം. സ്വിമ്മിങ് ഡ്രെസ്സില്‍ ഒരു കസേരയില്‍ ഇരിക്കുന്ന ചിത്രവും കുറിപ്പിനൊപ്പം അമേയ പങ്കുവച്ചു. ഈ ചിത്രത്തിന് താഴെ ‘കോണ്ടം ഉണ്ട് ഒരു നൈറ്റ് വരാമോ ‘ എന്നായിരുന്നു ഒരാളുടെ കമന്റ്.
‘നിന്റെ അപ്പനത് യൂസ് ചെയ്തിരുന്നെങ്കില്‍… സ്വന്തമായിട്ട് ഒരു ഐഡി പോലും ഇല്ല. വെറുതെ നെയ്മറിന്റെ അപ്പന് വിളിപ്പിക്കാനായിട്ട്’ എന്നാണ് കമന്റിന് അമേയ മറുപടി നല്‍കിയത്. താരത്തിന്റെ ഈ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. കമന്റ് ചെയ്ത വ്യക്തി കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....