Bollywood
പണം കൂടുന്നതോടെ തുണി കുറയുന്നു,മുസ്ലീംങ്ങളെ അപമാനിക്കുന്നതിനായി കച്ച കെട്ടിയിറങ്ങിയിരിക്കുന്നു; ആമിറിനും കുടുംബത്തിനും എതിരെ സൈബര്‍ ആക്രമണം
പണം കൂടുന്നതോടെ തുണി കുറയുന്നു,മുസ്ലീംങ്ങളെ അപമാനിക്കുന്നതിനായി കച്ച കെട്ടിയിറങ്ങിയിരിക്കുന്നു; ആമിറിനും കുടുംബത്തിനും എതിരെ സൈബര്‍ ആക്രമണം
ഇറ ഖാന്റെ ഇരുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന ആമിര്‍ ഖാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ കുടുംബത്തിനെതിരെ സൈബർ ആക്രമണം. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറ ഖാന്റെ പിറന്നാളാഘോഷം. മുസ്ലീംങ്ങളെ അപമാനിക്കുന്നതിനായി കച്ച കെട്ടിയിറങ്ങിയിരിക്കുന്ന കുടുംബം, പണം കൂടുന്നതോടെ തുണി കുറയുന്നു, ആമിര്‍ തന്നെ ശരിയല്ല തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്.
1986 ഏപ്രിൽ 18നാണ് ആമിർ ഖാനും റീന ദത്തയും വിവാഹിതരാവുന്നത്. ഇറയെ കൂടാതെ ജുനൈദ് എന്നൊരു മകൻ കൂടി ഈ ദമ്പതികൾക്ക് ഉണ്ട്. ആമിർ ഖാന്റെ ലഗാൻ എന്ന ചിത്രത്തിന്റെ നിർമാതാവും റീനയായിരുന്നു. 2002ൽ ആമിറും റീനയും വിവാഹമോചനം നേടി. വിവാഹമോചനം നേടിയെങ്കശ്ചലും ആമിറും റീനയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.
2005 ഡിസംബർ 28ന് ആമിർ ഖാൻ അസിസ്റ്റന്റ് ഡയറക്ടറായ കിരൺ റാവുവിനെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് ആസാദ് റാവു ഖാൻ എന്നൊരു മകനുണ്ട്. സറോഗസിയിലൂടെയാണ് ആസാദ് റാവുവിന്റെ ജനനം. കഴിഞ്ഞ ജൂലൈയിൽ ആമിറും കിരണും വേർപിരിഞ്ഞതായി സംയുക്തപ്രസ്താവനയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.
2019ല്‍ സംവിധാന രംഗത്ത് ഇറ തന്റെ അരങ്ങേറ്റം കുറിച്ചിരുന്നു. പിതാവിന്റെ വഴിയെ സിനിമയിൽ സജീവമാകാനാണ് ഇറയുടെയും ശ്രമം. സോഷ്യല്‍ മീഡിയയിലൂടെ ഏറെ പേര്‍ക്ക് പരിചിതയായ ഇറ ഖാന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ ഒട്ടേറെ തവണ വലിയ രീതിയില്‍ തന്നെ വൈറലായിട്ടുണ്ട്.
അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ലാല്‍ സിങ് ചദ്ധ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ ആമിര്‍ ഖാന് അഭിനയിച്ചു പൂര്‍ത്തിയാക്കിയിരിക്കുന്നത്. ക്ലാസിക് ഹോളിവുഡ് ചിത്രമായ ഫോറെസ്റ്റ് ഗംബിന്റെ ഹിന്ദി റീമേക്കായ ഈ ചിത്രം ഈ വര്‍ഷം ഏപ്രില്‍ റിലീസായിരുന്നു പ്ലാന്‍ ചെയ്തതെങ്കിലും പിന്നീട് ഓഗസ്റ്റ് 11 ലേക്ക് റിലീസ് മാറ്റുകയായിരുന്നു.
