Social Media
എന്റെ ജീവിതത്തിലെ സ്ത്രീകൾ, രണ്ടുപേരും തിളങ്ങുന്നത് കാണുന്നതിൽ എനിക്ക് അഭിമാനമുണ്ട്; ചിത്രം പങ്കുവെച്ച് ജയറാം
എന്റെ ജീവിതത്തിലെ സ്ത്രീകൾ, രണ്ടുപേരും തിളങ്ങുന്നത് കാണുന്നതിൽ എനിക്ക് അഭിമാനമുണ്ട്; ചിത്രം പങ്കുവെച്ച് ജയറാം
കേരള ഗെയിംസിനോടനുബന്ധിച്ച് വിവേഴ്സ് വില്ലേജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷന്‍ ഷോയില്‍ പാര്‍വതി ജയറാമും മകള്‍ മാളവികയും തിളങ്ങിയിരുന്നു. കനകക്കുന്നില്‍ നടക്കുന്ന എക്സ്പോയുടെ ഭാഗമായാണ് കൈത്തറി വസത്രങ്ങള്‍ അണിഞ്ഞ് റാമ്പിലെത്തിയത്.
ഇപ്പോഴിതാ പാർവതിയുടെ റാമ്പിൽ നിന്നുള്ള ചിത്രങ്ങൾ ജയറാം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. പാർവതിയുടേതിന് പുറമെ ജയറാമിന്റെയും പാർവതിയുടെയും മകളായ മാളവികയുടെ റാമ്പിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരിക്കുന്നു. ” എന്റെ ജീവിതത്തിലെ സ്ത്രീകൾ രണ്ടുപേരും തിളങ്ങുന്നത് കാണുന്നതിൽ എനിക്ക് അഭിമാനമുണ്ട്,” എന്ന് ഈ ചിത്രങ്ങൾക്ക് അടിക്കുറിപ്പും ജയറാം നൽകിയിരിക്കുന്നു
ട്രാന്‍സ് ആക്ടിവിസ്റ്റുകള്‍, ഭിന്നശേഷിക്കാര്‍, വീട്ടമ്മമാര്‍, കുട്ടികള്‍, പ്രായമായവര്‍, ദേശീയ തലത്തില്‍ പ്രശസ്തരായ പ്രൊഫഷണല്‍ മോഡലുകള്‍ എന്നിവരുള്‍പ്പെടെ 250ലധികം മോഡലുകള്‍ കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി റാമ്പില്‍ അണിനിരന്നു.
കഴിവുള്ള കായികതാരങ്ങളെ രൂപപ്പെടുത്തുന്നതിനും അവര്‍ക്ക് പരിശീലനവും അവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഫണ്ട് ശേഖരണവുമാണ് ഇവന്റിന്റെ പ്രത്യേകതയെന്ന് ഷോ ഡയറക്ടര്‍ ശോഭാ വിശ്വനാഥന് അറിയിച്ചു. ലോക പ്രശസ്ത ഡിസൈനര്‍മാരായ സഞ്ജന ജോണ്‍, രാജേഷ് പ്രതാപ് സിംഗ്, സീത പായല്‍, സന്തോഷ് ഉര്‍വശി കൗര്‍ തുടങ്ങിയവരുടെ ഡിസൈനുകളും ഷോയുടെ മാറ്റ് കൂട്ടി.
തിരുവനന്തപുരത്തെ കനകക്കുന്ന് പാലസിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ലാണ് ഞായറാഴ്ച വൈകിട്ട് ഫാഷൻ ഷോ അരങ്ങേറിയത്. യുവസംരംഭക ശോഭ വിശ്വനാഥനാണ് വീവേഴ്സ് വില്ലേജിനു നേതൃത്വം നൽകുന്നത്.
