Social Media
മക്കളോടൊപ്പം പൊതുവേദിയിൽ ധനുഷ്, സഹോദരങ്ങള്‍ ഒരുമിച്ച് ഇരിക്കുന്നപോലെയാണെന്ന് ആരാധകർ; ചിത്രം വൈറൽ
മക്കളോടൊപ്പം പൊതുവേദിയിൽ ധനുഷ്, സഹോദരങ്ങള്‍ ഒരുമിച്ച് ഇരിക്കുന്നപോലെയാണെന്ന് ആരാധകർ; ചിത്രം വൈറൽ
18 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഈ വര്‍ഷം ജനുവരിയിലാണ് ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നതായി പ്രഖ്യാപനം നടത്തിയത്. ഏറെ ഞെട്ടലോടെയാണ് ആരാധകർ ഈ വാർത്ത കേട്ടത്.
വിവാഹമോചനത്തിന് ശേഷം ആദ്യമായി മക്കളുമായി പൊതുവേദിയിലെത്തിയ ധനുഷിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മക്കളായ യത്ര, ലിംഗരാജ എന്നിവര്‍ക്കൊപ്പം ഇളയരാജയുടെ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ധനുഷ്.
പൊതുവേദികളില്‍ മക്കള്‍ക്കൊപ്പം വളരെ വിരളമായി മാത്രമെ ധനുഷ് പ്രത്യക്ഷപ്പെടാറുള്ളൂ. അതുകൊണ്ട് തന്നെ ആരാധകരും ചിത്രം ഏറ്റെടുത്തു. ‘സഹോദരങ്ങള്‍ ഒരുമിച്ച് ഇരിക്കുന്നപോലെയാണ് ചിത്രം കാണുമ്പോള്‍ തോന്നുന്നത്, അച്ഛനും മക്കളും ആണെന്ന് തോന്നുന്നില്ല’ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.
അതേസമയം ഐശ്വര്യ പുറത്തിറക്കിയ പുതിയ മ്യൂസിക് വീഡിയോ കഴിഞ്ഞ ദിവസം ധനുഷ് സ്വന്തം സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പങ്കുവച്ചിരുന്നു. സുഹൃത്ത് എന്നായിരുന്നു ഈ ട്വീറ്റില്‍ ധനുഷ് ഐശ്വര്യയെ വിശേഷിപ്പിച്ചത്. ‘പുതിയ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ. ദൈവം അനുഗ്രഹിക്കും’, എന്നാണ് ധനുഷ് ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയുമായി ഐശ്വര്യയും എത്തി. ‘നന്ദി ധനുഷ്’ എന്നായിരുന്നു റിട്വീറ്റ് ചെയ്ത് ഐശ്വര്യ കുറിച്ചത്. പിന്നാലെ കമന്റുമായി ആരാധകരും രംഗത്തെത്തി. പിണക്കം മറന്ന് ധനുഷും ഐശ്വര്യയും പരസ്പരം ഒന്നിക്കണമെന്നായിരുന്നു പലരുടെയും കമന്‍റുകള്‍.
