രമേഷ് പിഷാരടി പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഒരു സിനിമയ്ക്ക് വേണ്ടിയുള്ള പിഷാരടിയുടെ കഷ്ടപ്പാടിന്റെ ചിത്രങ്ങളാണ് താരം പുറത്തുവിട്ടിരിക്കുന്നത്.
സിനിമ ഷൂട്ടിംഗിനിടയില്‍ ശരീരത്തിലുണ്ടായ ചതഞ്ഞ പാടുകളുടെ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. നടന്റെ കൈത്തണ്ടയില്‍, വലത്തേ തോളില്‍, ഇടത്തേ തോളില്‍, ഇടതുവശത്തും വലതുവശത്തും പിറകിലായും ചതഞ്ഞ പാടുകളാണ് ചിത്രത്തില്‍ കാണിക്കുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
ഇത് വലിയ ത്യാഗമൊന്നും അല്ല. ഇതിലും വലിയ വേദനകള്‍ സഹിച്ചു തൊഴിലെടുക്കുന്ന എത്രയോ പേരുണ്ട്. എനിക്കിതൊരു സന്തോഷമാണ്. അതുകൊണ്ട് പങ്കുവെയ്ക്കുന്നു,” എന്നായിരുന്നു പിഷാരടി ചിത്രത്തിനൊപ്പം കുറിച്ചത്.
’13 ദിവസം റോപ്പില്‍ തൂങ്ങിയതിന്റെ ഓര്മ ചിത്രങ്ങള്‍. നോ വേ ഔട്ട് സിനിമയുടെ റിലീസ് തീയതി മാര്‍ച്ച് 22 വൈകുന്നേരം 6 മണിക്ക് പ്രഖ്യാപിക്കും.
സര്‍വൈവല്‍ ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിധിന് ദേവീദാസാണ്. റിമോ എന്റെര്‍ടേയ്ന്‍മന്റ്സിന്റെ ബാനറില്‍ എം.എസ് റിമോഷാണ് ചിത്രം നിര്‍മിക്കുന്നത്. ബേസില്‍ ജോസഫ്, രവീണ നായര്‍, ധര്മജന് ബോള്‍ഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 17 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
മലയാളികളുടെ പ്രിയ താരമാണ് അപർണ ബാലമുരളി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്....
പ്രണയം പരസ്യപ്പെടുത്തിയപ്പോൾ മുതൽ ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും വളരെ അധികം പരിഹാസങ്ങൾ കേൾക്കുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്തിരുന്നു....
ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ യുവജനകമ്മീഷന് അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഇംഗ്ലീഷിലുള്ള ഫേസ് ബുക്ക് പോസ്റ്റിലെ വ്യാകരണ വാക്യഘടനാ പിശകുകളെ ട്രോളി...
ഹിന്ദുത്വയെ വിമര്‍ശിച്ച കുറ്റത്തിന് കന്നട നടന് ചേതന്‍ അഹിംസയെ അറസ്റ്റുചെയ്ത കര്‍ണാടക പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ്...