അവള് എനിക്ക് ഇപ്പോഴും കുഞ്ഞാണ്, ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടക്കുകയാണ്; മകളുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നടി ഉമ നായര്‍

വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നടിയാണ് ഉമ നായർ. നിർമ്മല എന്ന കഥപാത്രത്തെയാണ് നടി സീരിയലിൽ അവതരിപ്പിച്ചത്. യഥാർത്ഥ പേരിനെക്കാളും നിർമ്മല എന്ന പേരിലാണ് നടി അറിയപ്പെടുന്നത്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിയ്ക്കുന്ന കളിവീട് എന്ന സീരിയലിലാണ് നിലവില്‍ ഉമ നായര്‍ അഭിനയിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ ഉമ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ തന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞത്തിന്റെ സന്തോഷം പങ്കിടുകയാണ്.
ചിത്രങ്ങള്‍ നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. എന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു, അവള് എനിക്ക് ഇപ്പോഴും കുഞ്ഞാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഉമ നായര്‍ ഫോട്ടോകള്‍ പങ്കുവച്ചത്. അവളിപ്പോള്‍ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടക്കുകയാണ്. അവള്‍ക്ക് എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണം എന്ന് ഉമ കുറിച്ചു.
പൂക്കാലം വരവായി, ഇന്ദുലേഖ, രാക്കുയില്‍ തുടങ്ങിയ സീരിയലിലെ ഉമയുടെ വേഷം എല്ലാം ശ്രദ്ധേയമാണ്. ജെയിംസ് ആന്റ് ആലീസ്, ചെമ്പരത്തിപ്പൂ, എടക്കാട് ബെറ്റാലിയന് 06, കോടതി സമക്ഷം ബാലന് വക്കീല്‍ തുടങ്ങിയ സിനിമകളിലും ഉമ നായര്‍ അഭിനയിച്ചിട്ടുണ്ട്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...