Bollywood
പുതുവര്‍ഷത്തെ ആദ്യ ദിവസം’, ഫോട്ടോകള്‍ പങ്കുവെച്ച് രണ്‍വീര്‍ സിംഗ്..ഫോട്ടോയ്ക്ക് ക്രഡിറ്റ് വേണമെന്ന് ദീപിക പദുക്കോണ്‍
പുതുവര്‍ഷത്തെ ആദ്യ ദിവസം’, ഫോട്ടോകള്‍ പങ്കുവെച്ച് രണ്‍വീര്‍ സിംഗ്..ഫോട്ടോയ്ക്ക് ക്രഡിറ്റ് വേണമെന്ന് ദീപിക പദുക്കോണ്‍
ഭാര്യ ദീപിക പദുക്കോണിനൊപ്പമായിരുന്നു ഇത്തവണ രണ്‍വീര്‍ സിംഗ് പുതുവര്‍ഷം ആഘോഷിച്ചത്. രണ്‍വീര്‍ സിംഗ് തന്നെ ഓരോ വിശേഷങ്ങളും ഷെയര്‍ ചെയ്‍തിരുന്നു. തന്റെ പുതുവത്സര ആഘോഷത്തിന്റെ ഫോട്ടോകളും രണ്‍വീര്‍ സിംഗ് പങ്കുവെച്ചിരിക്കുകയാണ്.
പുതുവര്‍ഷത്തെ ആദ്യ ദിവസം എന്ന് പറഞ്ഞാണ് രണ്‍വീര്‍ സിംഗ് ഫോട്ടോ പങ്കുവെച്ചത്. രണ്‍വീര്‍ സിംഗിന്റെ ഒരു ഫോട്ടോയ്‍ക്ക് ക്രഡിറ്റ് വേണമെന്ന് ഭാര്യ ദീപിക പദുക്കോണ്‍ ആവശ്യപ്പെടുകയും ചെയ്‍തിട്ടുണ്ട്. എന്തായാലും രണ്‍വീര്‍ സിംഗിന്റെ ഫോട്ടോകള്‍ക്ക് ഒട്ടേറെ പേരാണ് കമന്റുമായി എത്തിയത്. രണ്‍വീര്‍ സിംഗ് അഭിനയിച്ച ചിത്രം ’83’ ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, ഫാന്റം ഫിലിംസ്, വിബ്രി മീഡിയ, കെഎ പ്രൊഡക്ഷൻസ്, നദിയാദ്‍വാല ഗ്രാൻഡ്‍സണ്‍ എന്റര്‍ടെയ്‍ൻമെന്റ്, കബിര്‍ ഖാൻ ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. കബിര്‍ ഖാൻ സംവിധാനം ചെയ്‍ത ’83’ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് പ്രിതം ആണ്. നിതിൻ ബെയ്‍ദ് ആണ് ’83’ന്റെ ചിത്രസംയോജനം നിര്‍വഹിച്ചത്.
ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റൻ കപില്‍ ദേവിന്റെയും കഥ പറയുന്ന ’83’ന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത് അസീം മിശ്ര ആണ്. രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ കപില്‍ ദേവായി അഭിനയിക്കുമ്പോള്‍ ഭാര്യാ കഥാപാത്രമായി ദീപികാ പദുക്കോണാണ് എത്തിയത്. കൃഷ്‍ണമാചാരി ശ്രീകാന്ത് ആയി തമിഴ് നടൻ ജീവയാണ് അഭിനയിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിട്ടാണ് ’83’ എത്തിയത്.
