Connect with us

‘നിങ്ങളുടെ രാജ്യം അഭിപ്രായസ്വാതന്ത്ര്യം നല്‍കുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഇത് ധരിച്ചിരിക്കുന്നത്, അഴിച്ചു കളയൂ’… നിന്റെ സഹോദരന്‍ അത് കണ്ട് അഭിമാനിക്കുമെന്ന് കമന്റ്; മറുപടിയുമായി തപ്‌സി

Bollywood

നടി തപ്‌സി പന്നു നായികയായി എത്തിയ ചിത്രമായിരുന്നു ജുഡുവ 2. ഈ ചിത്രത്തില്‍ തപ്സിയുടെ ബിക്കിനി രംഗം ഏറെ ചര്‍ച്ചയായിരുന്നു.

2017 ജുഡുവ 2വിന്റെ റിലീസിന് മുമ്പായിരുന്നു തപ്സി തന്റെ ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്. കടല്‍ക്കരയില്‍ ബിക്കിനി ധരിച്ച് നില്‍ക്കുന്ന തന്റെ ചിത്രമായിരുന്നു താപ്സി പങ്കുവെച്ചത്. ”നിങ്ങള്‍ തിരയ്ക്ക് എതിരെയാകുമ്പോള്‍ നിങ്ങള്‍ക്കു വേണ്ടി എഴുന്നേറ്റ് നില്‍ക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. പക്ഷെ ചിരിക്കാന്‍ മറക്കരുത്” എന്നായിരുന്നു ചിത്രത്തിന് തപ്സി നല്‍കിയ കമന്റ്. ചിത്രം വളരെ പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

എന്നാല്‍ ചിലര്‍ നടിക്കെതിരെ രംഗത്ത് വന്നു നടിയുടെ വസ്ത്രധാരണത്തെ കുറിച്ചായിരുന്നു ഇവരുടെ വിമര്‍ശനം. ‘നിങ്ങളുടെ രാജ്യം അഭിപ്രായസ്വാതന്ത്ര്യം നല്‍കുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഇത് ധരിച്ചിരിക്കുന്നത്. അഴിച്ചു കളയൂ. നിന്റെ സഹോദരന്‍ അത് കണ്ട് അഭിമാനിക്കും” എന്നായിരുന്നു കമന്റ്.

എന്നാല്‍ തപ്സി അങ്ങനെ ഇയാളെ വെറുതെ വിടാന്‍ കൂട്ടാക്കിയില്ല. ”സോറി സഹോദരന്‍ ഇല്ല, അല്ലെങ്കില്‍ തീര്‍ച്ചയായും ചോദിച്ച് പറഞ്ഞേനെ. ഇപ്പോഴത്തേക്ക് സഹോദരിയുടെ മറുപടി മതിയോ?” എന്നായിരുന്നു തപ്സിയുടെ മറുപടി. ഇതോടെ ഇയാള്‍ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top