മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. മികച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നായികമാരുടെ കൂട്ടത്തിലേയ്ക്ക് എത്തിപ്പെടാന്‍ താരത്തിനായി. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്ക്കുന്ന ദിവ്യ നൃത്ത സ്കൂള്‍ നടത്തുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിവ്യ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം തന്നെ വൈറലാകാറുണ്ട്.
2020 ജനുവരിയിലാണ് ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയത്. മകൾ ഐശ്വര്യയ്ക്കൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്ന താരം ഇടയ്ക്കിടെ കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ മകൾക്കൊപ്പമുള്ള പുതിയൊരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ദിവ്യ ഉണ്ണി. ഒരു കുഞ്ഞിന്റെ കണ്ണിലൂടെ ലോകത്തെ കാണുന്നത് ആർക്കും അനുഭവിക്കാവുന്ന ഏറ്റവും പരിശുദ്ധമായ സന്തോഷമാണെന്നായിരുന്നു താരം വീഡിയോയ്ക്കൊപ്പം കുറിച്ചത്.
അടുത്തിടെ കൊച്ചിയിൽ നടന്ന താരസംഘടനയായ അമ്മയുടെ യോഗത്തിൽ ദിവ്യ പങ്കെടുത്തിരുന്നു. യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്തിരുന്നു.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...