Social Media
സ്വാന്തത്തിലെ ജയന്തി വിവാഹിതയാകുന്നു… വരനെ കണ്ടോ? ആശംസകളുമായി ആരാധകർ
സ്വാന്തത്തിലെ ജയന്തി വിവാഹിതയാകുന്നു… വരനെ കണ്ടോ? ആശംസകളുമായി ആരാധകർ
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ്. പൗര്‍ണമി തിങ്കള്‍ സീരിയലിനു ശേഷം ജയന്തി കഥാപാത്രമായി അപ്സര സാന്ത്വനത്തിലേക്ക് എത്തുകയായിരുന്നുകുശുമ്പും, ഏഷണിയും കൂട്ടുന്ന കഥാപാത്രമാണ് അപ്സര അവതരിപ്പിക്കുന്നത് എങ്കിലും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമായി അപ്സര മാറി കഴിഞ്ഞു. അപ്സരയുടെ ജീവിത്തിലെ പുത്തൻ സന്തോഷമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. അപ്സര പുതുജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്.
അപ്സര പുതുജീവിതത്തിലേക്ക് കടക്കുന്ന സന്തോഷം പങ്കിട്ട് ആദ്യം എത്തിയത് നടി സ്നേഹ ശ്രീകുമാർ ആണ്. അടുത്തദിവസമാണ് അപ്സരയും, സംവിധായകൻ ആൽബി ഫ്രാൻസിസും ജീവിതത്തിൽ ഒന്നാകുന്നത്. എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കട്ടെ എന്നാണ് സ്നേഹ ആശംസിക്കുന്നത്.
നാളെ വിവാഹിതരാവുന്ന ആൽബിയ്ക്കും അപ്സരയ്ക്കും വിവാഹമംഗളാശംസകൾ. നാളെ തിരക്കിനിടയിൽ മുങ്ങിപ്പോകാതിരിക്കാൻ ഇന്നേ ആശംസകൾ, ദൈവം അനുഗ്രഹിക്കട്ടെ, സന്തോഷകരമായ ദാമ്പത്യം ഉണ്ടാകട്ടെ എന്നും സ്നേഹആശംസിച്ചു . നിരവധി ആരാധകർ ആണ് സ്നേഹയുടെ പോസ്റ്റ് ഏറ്റെടുത്തുകൊണ്ട് ആശംസകൾ അറിയിക്കുന്നത്.
അഭിനയ രംഗത്ത് എത്തിയിട്ട് എട്ട് വര്‍ഷം പിന്നിട്ട അപ്സര മുപ്പതോളം സീരിയലുകളും കുറച്ച് ഷോ കളും ചെയ്തിട്ടുണ്ട്. ബഡായ് ബംഗ്ലാവ്, ബെസ്റ്റ് ഫാമിലി എന്നിങ്ങനെ ഷോകള്‍ ആങ്കര്‍ ചെയ്ത തനിക്ക് ആങ്കറിംഗും ഒരുപാട് ഇഷ്ടമാണെന്നും അപ്സര പറഞ്ഞിരുന്നു. “ആരും എന്നോട് സംസാരിക്കരുതെന്ന് മാത്രം പറയരുത്. ലൊക്കേഷനില്‍ അടങ്ങിയിരിക്കാത്ത ആളാണ് ഞാന്‍. എപ്പോഴും ലൈവ് ആയിട്ട് ഇരിക്കാനാണ് ഇഷ്ടം”, എന്നാണ് അപ്സരയുടെ പക്ഷവും..
