മാറ്റ് ബ്ലാക്ക് നിറവും ചുവന്ന വീലുകളും..ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ എം സൈക്കിൾ..സുഹൃത്തിനൊപ്പം മോഹൻലാൽ ചുറ്റിക്കറങ്ങിയ സൈക്കിളിന്റെ വില കണ്ടോ? കണ്ണ് തള്ളും

സുഹൃത്തിനൊപ്പം സൈക്കിൾ സവാരിയ്ക്ക് ഇറങ്ങിയ മോഹൻലാലിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ, വീഡിയോയിൽ മോഹൻലാൽ ഉപയോഗിച്ച സൈക്കിളിന്റെ വിശേഷങ്ങളാണ് ആരാധകർക്കൊപ്പം സൈക്കിൾ പ്രേമികളുടെയും ശ്രദ്ധ കവരുന്നത്.
ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ എം സൈക്കിളാണ് വീഡിയോയിൽ താരം ഉപയോഗിച്ചത്. മാറ്റ് ബ്ലാക്ക് നിറവും ചുവന്ന വീലുകളുമുള്ള ഈ സൈക്കിളിന് ഏകദേശം 1.60 ലക്ഷം രൂപയാണ് വില വരുന്നത്.
ബോക്സിംഗ് സിനിമയ്ക്കുള്ള തയ്യാറെടുപ്പിനായി മോഹൻലാൽ തന്റെ ശാരീരികക്ഷമതയിൽ ശ്രദ്ധിക്കുന്നതായാണ് വിവരം. താരം നേരത്തെയും ബോക്സിംഗിനായി പരിശീലിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. പ്രശസ്ത കേരള ബോക്സിർ പ്രേംനാഥിനൊപ്പമുള്ള വീഡിയോ ആയിരുന്നു അന്ന് പങ്കുവച്ചത്.
ബോഡി ബിൽഡിംഗ്, ഹൈ ഇൻറൻസിറ്റി എക്സർസൈസ്, ബോക്സിംഗ്, യോഗ എന്നിവ ഉൾപ്പെടുന്ന വ്യായാമങ്ങൾക്ക് മോഹൻലാൽ എല്ലാ ദിവസവും രണ്ട് മണിക്കൂർ ചിലവഴിക്കുന്നതായാണ് വിവരം.
അതേസമയം, മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ഓടിടി റിലീസിനൊരുങ്ങുകയാണ്. നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെ ഇക്കാര്യം പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ആമസോൺ പ്രൈം വീഡിയോയുമായി ഇക്കാര്യത്തിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്.
‘മരക്കാർ’ മാത്രമല്ല, മോഹൻലാലിന്റെ നാല് ചിത്രങ്ങൾ ഓടിടിയിലാണ് റിലീസ് ചെയ്യുകയെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാന്‍, ഷാജി കൈലാസ് ചിത്രം എലോണ്‍, വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് ഓടിടിയിൽ റിലീസ് ചെയ്യുന്ന മറ്റു ചിത്രങ്ങൾ.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...