Connect with us

സമ്പാദ്യത്തിന്റെ 70 ശതമാനവും നൽകേണ്ടിവന്നു.. മൂന്നു വര്‍ഷത്തിനുള്ളില്‍ എല്ലാം കൈമാറാം എന്ന് പറഞ്ഞെങ്കിലും ഇതുവരെ നടന്നില്ല; സെയ്ഫ് അലിഖാന്റെ തുറന്ന് പറച്ചിൽ

Bollywood

ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെ ഒരു തുറന്ന് പറച്ചിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. തന്റെ പുതിയ ചിത്രം ബണ്ടി ഓര്‍ ബബ്ലി 2ന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സെയ്ഫിന്റെ ആരോപണം. വസ്തു ഇടപാടില്‍ താന്‍ സാമ്പത്തിക തട്ടിപ്പിനിരയായെന്നും സമ്പാദ്യത്തിന്റെ 70 ശതമാനം ഭാഗം നഷ്ടപ്പെട്ടെന്നും താരം പറയുന്നു.

പുതിയ ചിത്രത്തില്‍ തട്ടിപ്പുക്കാരന്റെ വേഷത്തിലാണ് സെയ്ഫ് എത്തുന്നത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ യഥാര്‍ത്ഥ തട്ടിപ്പിനെക്കുറിച്ച് താരം പറഞ്ഞു. സിനിമയിലേതു പോലെ തട്ടിപ്പിന് ആര്‍ക്കൊപ്പമെങ്കിലും ചേര്‍ന്ന് ഒത്തുകളിച്ചിരുന്നോ എന്ന് റാണി മുഖര്‍ജി ചോദിച്ചപ്പോള്‍ ഒത്തുകളിച്ചിട്ടില്ല തട്ടിപ്പിനിരയായിട്ടുണ്ട് എന്ന് താരം വ്യക്തമാക്കി.

മുംബൈയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് വസ്തു വാങ്ങാന്‍ തന്റെ സമ്പാദ്യത്തിന്റെ 70 ശതമാനവും നല്‍കേണ്ടി വന്നതായി താരം പറഞ്ഞു. മൂന്നു വര്‍ഷത്തിനുള്ളില്‍ വസ്തു കൈമാറാം എന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒന്നും നടന്നില്ലെന്നും എന്നെങ്കിലും അത് എന്റെ കൈയ്യിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സെയ്ഫ് അറിയിച്ചു.

വിക്രം വേദ എന്ന ചിത്രമാണ്് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. വിജയ് സേതുപതിയും മാധവനും കേന്ദ്ര കഥാപാത്രങ്ങളായ ബോക്സോഫീസ് ഹിറ്റ് വിക്രം വേദയുടെ ഹിന്ദി റീമേക്കിനും തുടക്കമായി. ഹൃത്വിക് റോഷന്‍ ഗ്യാങ്സ്റ്ററായ വേദയുടെ വേഷത്തിലും സെയ്ഫ് അലിഖാന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്.

More in Bollywood

Trending

Recent

To Top