Actor
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..എല്ലാവരുടെയും സ്നേഹത്തിനും ആശംസകള്‍ക്കും നന്ദി;അരുണ്‍ വിജയ്
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..എല്ലാവരുടെയും സ്നേഹത്തിനും ആശംസകള്‍ക്കും നന്ദി;അരുണ്‍ വിജയ്
തന്റെ ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് അരുണ്‍ വിജയ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. ഇപ്പോഴിതാ തനിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറയുകയാണ് അരുണ്‍ വിജയ്.
എല്ലാവരുടെയും സ്നേഹത്തിനും ആശംസകള്‍ക്കും നന്ദി. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും അരുണ്‍ വിജയ് തന്റെ ഫോട്ടോ പങ്കുവെച്ച് എഴുതുന്നു. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയത്.
അറിവഴകൻ വെങ്കടാചലം ചിത്രമായ ബോര്‍ഡര്‍ ആണ് അരുണ്‍ വിജയ്യുടേതായി ഉടൻ റിലീസ് ചെയ്യാനുള്ളത്. വിജയ രാഘേവന്ദ്രയാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്റലിജൻസ് ഉദ്യോഗസ്ഥനായ ഒരു കഥാപാത്രമായാണ് അരുണ്‍ വിജയ് ചിത്രത്തില്‍ എത്തുന്നത്. ബോര്‍ഡര്‍ എന്ന ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിന്ദാബാദെന്ന പേരിട്ട ചിത്രമാണ് പിന്നീട് ബോര്‍ഡര്‍ ആയത്.
റെജീന കാസ്സൻഡ്രയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. സാബു ജോസഫാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. സാം സിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ബോര്‍ഡര്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ബി രാജശേഖര്‍ ആണ്.
