നയൻതാര ഇന്ന് തന്റെ 37-ാം ജന്മദിനം ആഘോഷിക്കുകയാണ്. പിറന്നാൾ ദിനത്തിൽ ആരാധകരും സഹ്രപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് സാമന്ത ബെർത്ത്ഡേ ഗേൾ നയൻതാരയ്ക്ക് ആശംസകൾ നേർന്നത്.
”അവൾ വന്നു, അവൾ കണ്ടു, അവൾ ധൈര്യപ്പെട്ടു, അവൾ സ്വപ്നം കണ്ടു, അവൾ പെർഫോം ചെയ്തു, അവൾ കീഴടക്കി… ഹാപ്പി ബെർത്ത്ഡേ നയൻ”, സാമന്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നയൻതാരയുടെ പിറന്നാൾ ആഘോഷത്തിൽനിന്നുള്ള ചിത്രങ്ങളും സാമന്ത പോസ്റ്റ് ചെയ്തിട്ടുണ്ട്.
പിറന്നാൾ ദിനത്തിൽ നയൻതാരയ്ക്കായി വിഘ്നേഷ് ഒരുക്കിയ സർപ്രൈസ് പിറന്നാൾ പാർട്ടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. നയൻതാര എന്നെഴുതി കേക്കും വിഘ്നേഷ് തന്റെ പ്രിയതമയ്ക്കായി ഒരുക്കിയിരുന്നു.
വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാത്തുവാക്കുല രണ്ടു കാതൽ’ എന്ന സിനിമയുടെ സെറ്റിൽവച്ചായിരുന്നു നയൻസിന്റെ പിറന്നാൾ ആഘോഷം. സാമന്ത, നയൻതാര, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...