Bollywood
പ്രണയമുണ്ട് ! കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടും.. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭാര്യയും അമ്മയുമാകുമെന്ന് നടി കങ്കണ റണൗത്ത്
പ്രണയമുണ്ട് ! കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടും.. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭാര്യയും അമ്മയുമാകുമെന്ന് നടി കങ്കണ റണൗത്ത്
താൻ ഒരാളുമായി താന്‍ പ്രണയത്തിലാണെന്നും ഉടന്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നും നടി കങ്കണ റണൗത്ത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്റെ ജീവിതത്തില്‍ വരുന്ന മാറ്റം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് താരം
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവിതത്തില്‍ എവിടെ എത്തുമെന്ന് കരുതുന്നെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടി.
”തീര്‍ച്ചയായും എനിക്ക് വിവാഹം കഴിക്കണമെന്നും കുഞ്ഞുങ്ങളുണ്ടാവണമെന്നുമുണ്ട്. അഞ്ച് വര്‍ഷത്തിനപ്പുറം ഞാന്‍ എന്നെ ഒരു അമ്മയായും ഭാര്യയായും കാണുന്നു. ഒപ്പം പുതിയ ഇന്ത്യയെന്ന വിഷനു വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന ഒരാളായും,” കങ്കണ പറഞ്ഞു. തനിക്ക് പ്രണയമുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നും നടി കൂട്ടിച്ചേര്‍ത്തു.
അതേസമയം കഴിഞ്ഞ ദിവസമാണ് കങ്കണയ്ക്ക് പദ്മശ്രീ പുരസ്കാരം ലഭിച്ചത്. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവിയാണ് കങ്കണയുടെ റിലീസായ പുതിയ ചിത്രം. ധക്കഡ്, തേജസ് എന്നീ ചിത്രങ്ങളാണ് കങ്കണയുടെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍.
എമര്‍ജന്‍സി, മണികര്‍ണിക റിട്ടേണ്‍സ്, ദ കാര്‍ണേഷന്‍ സീത തുടങ്ങി ഒരുപിടി ചിത്രങ്ങളിലും കങ്കണ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം നടിയുടെ പ്രൊഡക്ഷന്‍ കമ്പനിയായ മണികര്‍ണിക ഫിലിംസ് നിര്‍മ്മിക്കുന്ന ടികു വെഡ്സ് ഷെരു എന്ന ചിത്രത്തിന്റെയും ഷൂട്ടിംഗ് നടക്കുകയാണ്.
