ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്രം കിട്ടിയത് 1947ല്‍ അല്ല 2014ല്‍ ആണെന്ന് നടി കങ്കണ റണാവത്ത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റില്‍ സംസാരിക്കവെയാണ് കങ്കണയുടെ ഈ പരാമര്‍ശം. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
1947ല്‍ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല, ഭിക്ഷയായിരുന്നു. രാജ്യത്തിന് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം കിട്ടിയത് 2014ല്‍ ആണ് എന്നാണ് നടി പറയുന്നത്. പ്രധാനമന്ത്രി ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറാണ്. ലോകത്തെ ഏറ്റവും ജനപ്രിയ നേതാവാണ്. അതില്‍ സംശയമില്ല. നമ്മെ നയിക്കാന്‍ അദ്ദേഹത്തെ ലഭിച്ചത് നമ്മുടെ ഭാഗ്യമാണ് എന്നും കങ്കണ പറയുന്നു.
കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ തനിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍ ദേശീയതയെ കുറിച്ചും സൈന്യത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചും പറയുമ്പോള്‍ താന്‍ ബിജെപിയുടെ അജണ്ടയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് എന്നാണ് ആരോപണം.
ഇതെങ്ങനെയാണ് ബിജെപിയുടെ അജണ്ടയാകുന്നത്. ഇത് രാജ്യത്തിന്റെ അജണ്ടയാണ്. തനിക്കു വേണ്ടി ആരും സംസാരിക്കുന്നില്ലെങ്കില്‍ താന്‍ തന്നെ സംസാരിക്കും എന്നും കങ്കണ പറഞ്ഞു. പ്രണയമുണ്ടെന്നും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വിവാഹിതയായി അമ്മയാകുമെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.
പൊതുവേദിയില്‍ വച്ച് സല്മാന് ഖാനോട് വിവാഹാഭ്യര്‍ത്ഥന നടത്തി മാധ്യമപ്രവര്‍ത്തക അലേന . അബുദാബിയില്‍ വച്ച് നടന്ന ഇന്റര്‍നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡില്‍...
വിവാദമായ ദ കേരള സ്റ്റോറി സംബന്ധിച്ച് തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കി അനുരാഗ് കശ്യപ്. സത്യസന്ധമായി പറഞ്ഞാല്‍ ഇന്നത്തെ കാലത്ത് നിങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍...
അമിതാഭ് ബച്ചനോടൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി അഭിഷേക് ബച്ചൻ. പിതാവിനോടൊപ്പം സിനിമ ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണെന്നും എന്നാല്‍ തിരക്കഥ വളരെ...