Social Media
രണ്ട് പ്രിയപ്പവട്ടവർ ജീവിതത്തിൽ ഒന്നിച്ചു… സ്വന്തം സുജാത അതിനൊരു നിമിത്തമായതിൽ ഒരുപാട് സന്തോഷം; താരദമ്പതികൾക്കൊപ്പം കിഷോർ സത്യ; ചിത്രം വൈറൽ
രണ്ട് പ്രിയപ്പവട്ടവർ ജീവിതത്തിൽ ഒന്നിച്ചു… സ്വന്തം സുജാത അതിനൊരു നിമിത്തമായതിൽ ഒരുപാട് സന്തോഷം; താരദമ്പതികൾക്കൊപ്പം കിഷോർ സത്യ; ചിത്രം വൈറൽ
മിനിസ്ക്രീൻ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും ഇന്നലെയായിരുന്നു വിവാഹിതരായത്. വളരെ സ്വകാര്യമായി നടത്തിയ വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു പങ്കെടുത്തത്. സ്ക്രീനിലെ താരങ്ങൾ ജീവിതത്തിൽ ഒന്നിച്ചപ്പോൾ ആരാധകർക്കും അത് ആവേശമായിരുന്നു
സ്വന്തം സുജാത എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്, സുഹൃദ്ബന്ധം ഒടുവിൽ വിവാഹത്തിലെത്തുകയായിരുന്നു. പരമ്പരയിലെ ടോഷ് ക്രിസ്റ്റിയുടെ ആദം എന്ന കഥാപാത്രവും ചന്ദ്ര ലക്ഷ്മണ് അവതരിപ്പിക്കുന്ന സൂജാതയും യഥാര്‍ത്ഥ ജീവിത്തിലും ഒന്നാകാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രേക്ഷകര്‍ക്ക് ഇരട്ടി മധുരം നല്കി. വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്
സുജാതയെ ആദം കെട്ടി. ഏറെ സന്തോഷമുള്ള ഒരു ദിനം. രണ്ട് പ്രിയപ്പവട്ടവർ ഇന്ന് ജീവിതത്തിൽ ഒന്നിച്ചു. സ്വന്തം സുജാത അതിനൊരു നിമിത്തമായതിൽ ഒരുപാട് സന്തോഷം. ചന്ദ്രക്കും ടോഷിനും ഹൃദയം നിറഞ്ഞ വിവാഹ ആശംസകൾ എന്നായിരുന്നു കിഷോർ സത്യ കുറിച്ചത്. നവദമ്പതികൾക്കൊപ്പമുള്ള ഫോട്ടോയും കിഷോർ സത്യ പോസ്റ്റ് ചെയ്തിരുന്നു.
മാസങ്ങളായി അദ്ദേഹത്തെ അടുത്തറിയാം. നേരത്തെ ആര്‍ടിസ്റ്റ് എന്ന രീതിയില്‍ അദ്ദേഹത്തെ അറിയാമായിരുന്നു. ഈ സെറ്റില്‍ വെച്ചാണ് പരിചയപ്പെട്ടതും സുഹൃത്തുക്കളായി മാറിയത്. ഇരുവീട്ടുകാരും തമ്മില്‍ അറിയാവുന്നവരാണ്. അവര്‍ക്ക് എന്നെ നല്ല കാര്യമായിരുന്നു. എന്റെ വീട്ടുകാര്‍ക്ക് ടോഷേട്ടനേയും കാര്യമാണ്, അങ്ങനെയാണ് ഞങ്ങളുടെ വിവാഹം തീരുമാനിച്ചതെന്നായിരുന്നു ചന്ദ്ര ലക്ഷ്മണ് വിവാഹത്തെക്കുറിച്ച് പറഞ്ഞത്. നല്ലൊരു മനുഷ്യനാണ് ടോഷേട്ടന്. എല്ലാവരേയും സന്തോഷത്തോടെ കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയും. എല്ലാവരോടും ബഹുമാനമുള്ള പെരുമാറ്റവുമാണ്. അതാണ് തന്നെ ആകര്‍ഷിച്ചതെന്നും അന്ന് ചന്ദ്ര പറഞ്ഞിരുന്നു.
ചന്ദ്ര ലക്ഷ്മണിന്റെ തിരിച്ചുവരവും ഈ പരമ്പരയിലൂടെയായിരുന്നു. സ്വന്തം സുജാതയുടെ 100ാമത്തെ എപ്പിസോഡിലായിരുന്നു ടോഷ് ക്രിസ്റ്റി എത്തിയത്.
