serial
അപ്പു സത്യങ്ങൾ അറിയുമ്പോൾ സാന്ത്വനം വീട്ടിൽ പൊട്ടിത്തെറിയോ?
അപ്പു സത്യങ്ങൾ അറിയുമ്പോൾ സാന്ത്വനം വീട്ടിൽ പൊട്ടിത്തെറിയോ?
ടെലിവിഷൻ പ്രേക്ഷകരുടെ ജനപ്രീയ പരമ്പരയാണ് സാന്ത്വനം. യുവാക്കള്‍ വരെ പരമ്പരയുടെ ആരാധകരാണ്. സംഭവ ബഹുലമായ രംഗങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പരമ്പര കടന്നു പോയത്. തമ്പി ശങ്കരനേയും സാവിത്രിയേയും വീട്ടില്‍ നിന്നും ഇറക്കി വിട്ടതോടെ സാന്ത്വനം നാടകീയമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഇതിനിടെ അഞ്ജുവിന്റെ സ്വര്‍ണം കൂട്ടുകാരനെന്ന പേരില്‍ വാങ്ങി കൊണ്ടു പോയതിന് ശിവനോട് ബാലന് ദേഷ്യപ്പെട്ടിരുന്നു. എന്നാല്‍ അധികം വൈകാതെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടു.
പക്ഷെ ആത് ആളികത്തും മുമ്പുള്ള ശാന്തത മാത്രമായിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ശിവന് തന്നില്‍ നിന്നും മറച്ചു വച്ച സത്യങ്ങള്‍ ബാലന് അറിഞ്ഞിരിക്കുകയാണ്. അപ്പുവിന്റെ ആഗ്രഹം നിറവേറ്റാനായി തമ്പിയെ കാണാന്‍ എത്തിയ ബാലനോടും ദേവിയടും ശിവന് തന്റെ വീട്ടില്‍ കയറി തന്നെ തല്ലിയ വിവരം തമ്പി അറിയിച്ചിരിക്കുകയാണ്. ഇതോടെ ബാലന് ശിവനോടുള്ള ദേഷ്യം കൂടിയിരിക്കുകയാണ്. വീട്ടിലെത്തിയെങ്കിലും അപ്പുവിനോട് സംസാരിക്കാതെ പോവുകയായിരുന്നു ബാലന്.
എന്നാല്‍ ഈ സമയം ഇതൊന്നും അറിയാതെ മറ്റൊരിടത്താണ് ശിവനും അഞ്ജുവുമുള്ളത്. തന്റെ വീട് തിരികെ കിട്ടിയ സന്തോഷത്തിലാണ് അഞ്ജു. ആരുമറിയാതെ തന്നെ സഹായിച്ചത് ശിവനാണെന്ന സത്യം ശങ്കരമാമ അഞ്ജുവിനേയും സാവിത്രിയേയും അറിയിച്ചിരിക്കുകയാണ്. ജയന്തിയെ സാക്ഷി നിര്‍ത്തിയാണ് ശങ്കരമാമ സത്യങ്ങള്‍ പറഞ്ഞത്. ഈ സമയം ശിവനും അവിടെ എത്തിച്ചേര്‍ന്നു. എന്നാല്‍ ശിവൻ ചെയ്തത് വലിയ കാര്യമൊന്നുമല്ലെന്ന് പറഞ്ഞ് ജയന്തി വീണ്ടും കുത്തിത്തിരപ്പിന് ശ്രമിച്ചു. പക്ഷെ ജയന്തിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ സാവിത്രി പോലും സമ്മതിച്ചില്ല.
നാളിതുവരെ ശിവനോട് ദേഷ്യത്തോടെ മാത്രം സംസാരിച്ചിരുന്ന സാവിത്രിയുടെ മനസിലും ശിവനോട് സ്നേഹവും ബഹുമാനവും നിറഞ്ഞിരിക്കുകയാണ്. തന്റെ ഭര്‍ത്താവാണ് അച്ഛനെ സഹായിച്ചതെന്നും അതിനായിരുന്നു തന്റെ സ്വര്‍ണം വാങ്ങിയതെന്നുമുള്ള സത്യം അറിഞ്ഞതോടെ അഞ്ജുവും സന്തോഷത്തിലാണ്. എന്തുകൊണ്ടാണ് പറയാതിരുന്നതെന്ന് ചോദിച്ച അഞ്ജു ശിവനോട് നന്ദി പറയുകയും ചെയ്തു.
ഇന്നത്തെ എപ്പിസോഡിൽ, ദേവി പറഞ്ഞിട്ട് കേൾക്കാതെ അപ്പു അച്ഛനോട് താൻ ഗർഭിണി ആണെന്ന് വിവരം അറിയിക്കാൻ പോവുകയാണ്. വീട്ടിലെത്തിയ അപ്പു അറിയുന്നത്, ശിവൻ തന്റെ അച്ചനെ അടിച്ചെന്ന വാർത്ത ആയിരുന്നു. ഇതറിഞ്ഞ് അപ്പു വീട്ടിൽ നിന്നും കരഞ്ഞുകൊണ്ട് തന്റെ വീട്ടിലേക്ക് പോവുകയാണ്.
എന്നാൽ, കടയിൽ നിന്നും വീട്ടിലെത്തിയ ബാലൻ അപ്പു എവിടെ എന്ന് ചോദിക്കുമ്പോഴാണ് വിഷമത്തോടെ ദേവി അക്കാര്യം പറയുന്നത്. അപ്പു അവളുടെ അച്ചനെ കാണാൻ വീട്ടിലേക്ക് പോയെന്ന് ഇത് കേൾക്കുന്നതും ബാലൻ ആകെ ഞെട്ടി തരിക്കുകയാണ്. പ്രത്യേകിച്ചും ഗർഭിണി ആയ കുട്ടി, മനസ്സ് വേദനിക്കുന്ന കാര്യങ്ങൾ അറിഞ്ഞാൽ, എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നൊക്കെയുള്ള വിഷമങ്ങൾ ബാലനുണ്ട്.
ഇതേസമയം, മറ്റൊരിടത്ത് അതിയായ സ്നേഹമാണ് കാണാൻ കഴിയുന്നത്… ശിവനോട് ഇപ്പോൾ.. സാവിത്രിയ്ക്ക് ഒത്തിരി സ്നേഹമാണ്. പക്ഷെ, ജയന്തിക്ക് അങ്ങനെയൊന്നുമല്ല… ശിവനും അഞ്ജലിക്കും ആഹാരമൊക്കേ ഉണ്ടാക്കി സ്നേഹത്തോടെ വിളമ്പുകയാണ് സാവിത്രി. ഇതിനിടയിൽ ജയന്തി ചെറിയ വിഷങ്ങളൊക്കെ കുത്തി ഇറക്കാൻ നല്ലതുപോലെ തന്നെ ശ്രമിക്കുന്നുണ്ട്.
സീരിയലിന്റെ പ്രോമോ പുറത്തിറങ്ങിയതുമുതൽ, നിരവധി അഭിപ്രായങ്ങൾ ആരാധകർ പങ്കുവെച്ചിട്ടുണ്ട്. സാവിത്രി അമ്മായി ഇപ്പോൾ ശിവേട്ടന്റെ ആ മനസ്സ് തിരിച്ചറിഞ്ഞു, പക്ഷേ…, ആ ജയന്തി ഒരിക്കലും നന്നാവാൻ പോകില്ല എന്നുറപ്പാ… ജയന്തിയാണ് എല്ലാത്തിനും തുടക്കമിട്ടത് എന്ന് കൂടെ എല്ലാവരും അറിയണം എന്നിട്ട് നന്നായിട്ട് വഴക്കും കിട്ടണം. ശിവേട്ടന്റെ നന്മ സാന്ത്വനം വീട്ടിലെ എല്ലാവരും ഉടനെ തിരിച്ചറിയണമെന്നും ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ജയന്തിയെ കുറ്റം പറയുന്നതിനോടൊപ്പം അഭിനയം നന്നായിട്ടുണ്ടെന്ന് പറയാൻ പ്രേക്ഷകർ മറന്നിട്ടില്ല.
