Connect with us

ഈ അമ്മായിയച്ഛൻ കൊള്ളാമല്ലോ… സിദ്ധുവിന്റെ ദുശ്ശീലം കയ്യോടെ പിടികൂടി അനു: ഈ ബാഗിൽ എന്താണ് ഇല്ലാത്തത്??

serial

ഈ അമ്മായിയച്ഛൻ കൊള്ളാമല്ലോ… സിദ്ധുവിന്റെ ദുശ്ശീലം കയ്യോടെ പിടികൂടി അനു: ഈ ബാഗിൽ എന്താണ് ഇല്ലാത്തത്??

ഈ അമ്മായിയച്ഛൻ കൊള്ളാമല്ലോ… സിദ്ധുവിന്റെ ദുശ്ശീലം കയ്യോടെ പിടികൂടി അനു: ഈ ബാഗിൽ എന്താണ് ഇല്ലാത്തത്??

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. തുടക്കത്തിൽ എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ സീരിയലിന് കഴിഞ്ഞിരുന്നില്ല. ഇതിനുള്ള പ്രധാനകാരണം കണ്ണീർ പരമ്പര സ്റ്റൈലായിരുന്നു. എന്നാൽ പിന്നീട് സീരിയലിന്റെ കഥാഗതി മാറുകയായിരുന്നു.

ഇപ്പോൾ ഏഷ്യാനെറ്റ് സീരിയൽ റേറ്റിംഗിൽ ഒന്നാം സ്ഥാനമാണ് പരമ്പരയ്ക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. ഇവരുടെ ജീവിതത്തിലുണ്ടാവുന്ന അപ്രീതീക്ഷിത സംഭവത്തിലൂടെയാണ് കുടുംബവിളക്ക് കഥ പറയുന്നത്.

സുമിത്ര എന്ന സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് സീരിയൽ. . നടി മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. മീരയ്ക്കൊപ്പം വൻ താരനിരയാണ് സീരിയലിൽ അണിനിരക്കുന്നത്. സുമിത്രയുടെ ഭർത്താവ് സിദ്ധാർത്ഥ് മേനോനെ അവതരിപ്പിക്കുന്നത് കൃഷ്ണകുമാർ മേനോൻ ആണ്. നൂപിൻ, ശരണ്യ ആനന്ദ്, ആനന്ദ് നാരായണൻ, ആതിര മാധവൻ, രേഷ്മ , ശ്രീലക്ഷ്മി എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംഭവ ബഹുലമായ കഥാപശ്ചാത്തലത്തിലൂടെ സീരിയൽ മുന്നോട്ട് പോവുകയാണ് ഇപ്പോൾ.

മീര അവതരിപ്പിക്കുന്ന സുമിത്രയുടേയും കൃഷ്ണകുമാര്‍ മേനോൻ അവതരിപ്പിക്കുന്ന സിദ്ധാർഥ് എന്ന കഥാപാത്രത്തിന്‍റേയും മരുമകളയായി വേഷം ഇടുന്ന ആതിര മാധവിനും ആരാധകർക്കിടയിൽ തന്റേതായ സ്ഥാനമുണ്ട്. ഇപ്പോഴിതാ തന്‍റെ ആതീസ് ലിറ്റിൽ വേള്‍ഡ് എന്ന യൂട്യൂബ് ചാനലിൽ ആതിര പങ്കുവെച്ചിരിക്കുന്നൊരു വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്.

കുടുംബ വിളക്ക് ലൊക്കേഷനിൽ നിന്നുള്ളൊരു വീഡിയോയാണ് ആതിര യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്നത്. കൃഷ്ണകുമാർ മേനോൻ ഉൾപ്പെടെയുള്ളവർ ഷൂട്ടിന് പോയ സമയത്ത് കെകെയുടെ അനുമതിയില്ലാതെ അദ്ദേഹത്തിൻറെ ബാഗ് തുറന്ന് നോക്കുകയായിരുന്നു ആതിര.

ഞാനില്ലാത്ത സമയത്ത് എടുത്തതാണെന്നാണ് കെകെ മേനോൻ പറഞ്ഞത്. അയ്യോ ബാഗിൽ നിന്ന് ഞാനൊന്നുമെടുത്തില്ലെന്നും ആതിര പറഞ്ഞു. ദുശ്ശീലം എന്തായിരുന്നുവെന്ന് കെകെയോട് ആതിര ചോദിച്ചു. അത് ദുശ്ശീലമല്ല സ്വീറ്റഡ് സുപ്പാരിയാണതെന്നും കെകെ മേനോൻ പറയുകയുണ്ടായി.

നിരവധി രസകരമായ കമൻറുകളും വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്. മറ്റുള്ളവരുടെ ബാഗ് തപ്പുന്നത് അയൽവക്കത്തെ വീട്ടിൽ ഒളിഞ്ഞ് നോക്കുന്നത് മറ്റുള്ളവരെ കുറിച്ച് പരദൂഷണം പറയുന്നത് ഇതൊക്കെ മലയാളികൾക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത കാര്യങ്ങൾ ആണ്. ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ ഒരു മനസുഖം, അമ്മായച്ഛന്റെ ബാഗ് ചെക്ക് ചെയ്യാൻ കാണിച്ച മരുമകളുടെ മനസ്സ് ആരും കാണാതെ പോകരുത്, നോബിൻ ചേട്ടൻ ബാഗ് ഒന്നു കാണിക്കുമോ തുടങ്ങിയവയാണ് വന്നിരിക്കുന്ന കമൻറുകൾ.

More in serial

Trending

Recent

To Top