Connect with us

താങ്കളുടെ പ്രവൃത്തികള്‍ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ഞങ്ങള്‍ക്കുള്ള വിശ്വാസം വളര്‍ത്തുന്നു; എം കെ സ്റ്റാലിന് അഭിന്ദനവുമായി സൂര്യയും ജ്യോതികയും

Tamil

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അഭിനന്ദനവുമായി താരദമ്പതികളായ സൂര്യയും ജ്യോതികയും. നരിക്കുറവര്‍, ഇരുളര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട 282 പേര്‍ക്ക് പട്ടയവും ജാതി സര്‍ട്ടിഫിക്കറ്റും നല്‍കിയ നടപടിയ്ക്കാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രശംസയറിയിച്ചത്.

മുഖ്യമന്ത്രി നല്‍കിയത് വെറുമൊരു പട്ടയം മാത്രമല്ല, കാലങ്ങളായി ഗോത്രവര്‍ഗക്കാര്‍ നേരിടുന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷകൂടെയാണെന്ന് സൂര്യ ട്വീറ്റ് ചെയ്തു.

പട്ടയങ്ങളും ജാതി സര്‍ട്ടിഫിക്കറ്റുകളും പ്രധാനപ്പെട്ട സര്‍ക്കാര്‍ സബ്സിഡികളും ഇരുളര്‍, കുറവര്‍ എന്നീ ഗോത്രവിഭാഗത്തിന് വിതരണം ചെയ്യുന്നത് മാനവികതയുടെ വിജയമാണ്, താങ്കളുടെ പ്രവൃത്തികള്‍ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ഞങ്ങള്‍ക്കുള്ള വിശ്വാസം വളര്‍ത്തുന്നുവെന്നും, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിച്ചുകൊണ്ട് അധികാരം വെറും പദവി മാത്രമല്ലെന്ന് മുഖ്യമന്ത്രി തെളിയിച്ചുവെന്നും,
ജോതിക പറഞ്ഞു.

‘ഞങ്ങള്‍ ഇന്ത്യക്കാരാണ്, ആദ്യമായും ആത്യന്തികമായും’എന്ന അംബേദ്കറിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ജോതിക ഇന്‍സ്റ്റാഗ്രാമിലൂടെ വിദ്യാഭ്യാസ മേഖലയില്‍ മുഖ്യമന്ത്രി കൊണ്ടുവന്ന മാറ്റങ്ങളെയും അദ്ദേഹത്തിന്റെ ഭരണത്തെയും അഭിനന്ദിക്കുകയും വരുന്ന തലമുറയ്ക്ക് പ്രചോദനമായിരിക്കുന്നതിന് നന്ദിയറിയിക്കുകയും ചെയ്തു.

More in Tamil

Trending

Recent

To Top