കുറിച്ച് വ്യൂസും ക്ലിക്കും കിട്ടാനായി ഞങ്ങളെ ഇതിലേക്ക് വലിച്ചിട്ടിരിക്കുകയാണ്; വളച്ചൊടിച്ച വാര്‍ത്തക്കെതിരെ ലൈവിൽ എത്തി അര്‍ച്ചന കവി
മലയാളികള്‍ക്ക് പരിചിതയായ നടിയാണ് അര്‍ച്ചന കവി. ഹ്രസ്വ വീഡിയോകളും കോമഡി വീഡിയോകളും വെബ് സീരീസുകളുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം ഇപ്പോൾ . സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അര്‍ച്ചന തന്റെ മാനസികാരോഗ്യത്തെക്കുറിച്ചും വിഷാദ രോഗത്തെക്കുറിച്ചുമെല്ലാമുള്ള തുറന്നു പറച്ചിലുകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.
അര്‍ച്ചന തന്റെ വിവാഹ മോചനത്തെക്കുറിച്ചും വിഷാദ രോഗത്തെക്കുറിച്ചും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഈ സംഭവം നിരവധി മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നു. എന്നാല്‍ ഇപ്പോഴിതാ തന്റെ വാക്കുകള്‍ വളച്ചൊടിച്ച ഒരു മാധ്യമത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് താരം.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അര്‍ച്ചന വാര്‍ത്തയ്ക്കെതിരെ രംഗത്ത് എത്തിയത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി.
”അര്‍ച്ചന കവിയുടെ രോഗ വിവരം പുറത്ത്, ഭര്‍ത്താവ് ഉപേക്ഷിച്ചു, ആര്‍ക്കും ഇങ്ങനൊരു അവസ്ഥ ഉണ്ടാകരുത്. എന്നാണ് ഹെഡ്. സത്യം തുറന്ന് പറയുന്നതിന് ലഭിക്കുന്ന പ്രതിഫലം. അവര്‍ക്കിത് ഒരു ക്ലിക്ക് മാത്രമാണ്. ഇത് ഒരുപാട് ക്ലിക്കുകള്‍ നല്‍കിയിട്ടുണ്ടാകും. എന്താണ് സംഭവിച്ചതെന്ന ചിന്തയാണ് എനിക്ക് ബാക്കിയാകുന്നത്.
ഏറ്റവും സങ്കടകരമായ കാര്യം എന്തെന്നാല്‍, അബീഷിന് മലയാളം വായിക്കാന്‍ പോലും അറിയില്ല. എന്താണ് എഴുതിയേക്കുന്നതെന്ന് അവന് മനസിലാകണമെന്ന് തന്നെയില്ല. കുറിച്ച് വ്യൂസും ക്ലിക്കും കിട്ടാനായി ഞങ്ങളെ ഇതിലേക്ക് വലിച്ചിട്ടിരിക്കുകയാണ്” എന്നാണ് അര്‍ച്ചന പറയുന്നത്.
