Connect with us

നിങ്ങൾ മസിലിലല്ല എന്റെ മനസ്സിലാണ്; ചാക്കോച്ചന് പിറന്നാൾ ആശംസകളുമായി പിഷാരടി

Social Media

നിങ്ങൾ മസിലിലല്ല എന്റെ മനസ്സിലാണ്; ചാക്കോച്ചന് പിറന്നാൾ ആശംസകളുമായി പിഷാരടി

നിങ്ങൾ മസിലിലല്ല എന്റെ മനസ്സിലാണ്; ചാക്കോച്ചന് പിറന്നാൾ ആശംസകളുമായി പിഷാരടി

കുഞ്ചാക്കോ ബോബന്റെ 45-ാം ജന്മദിനമാണ് ഇന്ന് . ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും കുടുംബവുമെല്ലാം ചേർന്ന് താരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ്. ചാക്കോച്ചന്റെ അടുത്ത സുഹൃത്തും നടനും സംവിധായകനുമായ രമേഷ് പിഷാരടി പങ്കുവച്ച ആശംസയും ചിത്രവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

ചാക്കോച്ചനൊപ്പം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ഒരു ചിത്രമാണ് രമേഷ് പിഷാരടി ഷെയർ ചെയ്തിരിക്കുന്നത്. “നിങ്ങൾ മസിലിലല്ല മനസ്സിലാണ്. പിറന്നാൾ ആശംസകൾ മനുഷ്യർക്കിടയിലെ ലിമിറ്റഡ് എഡിഷൻ പ്രിയപ്പെട്ട ചാക്കോച്ചന്,” എന്നാണ് പിഷാരടി കുറിച്ചിരിക്കുന്നത്.

അനിയത്തിപ്രാവ് (1997) എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 23 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു. ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top