Connect with us

കസ്തൂരിമാൻ താരം റെബേക്കയ്ക്ക് വിവാഹം; സംവിധായകൻ ശ്രീജിത്ത് വിജയനാണ് വരൻ! ഹൽദി ആഘോഷം പൊടിപൊടിച്ചു; ചിത്രം പങ്കുവെച്ച് താരം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Social Media

കസ്തൂരിമാൻ താരം റെബേക്കയ്ക്ക് വിവാഹം; സംവിധായകൻ ശ്രീജിത്ത് വിജയനാണ് വരൻ! ഹൽദി ആഘോഷം പൊടിപൊടിച്ചു; ചിത്രം പങ്കുവെച്ച് താരം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കസ്തൂരിമാൻ താരം റെബേക്കയ്ക്ക് വിവാഹം; സംവിധായകൻ ശ്രീജിത്ത് വിജയനാണ് വരൻ! ഹൽദി ആഘോഷം പൊടിപൊടിച്ചു; ചിത്രം പങ്കുവെച്ച് താരം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാൻ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് റെബേക്കാ സന്തോഷ്, സ്വന്തം പേര് റെബേക്കാ എന്നാണെങ്കിലും ജീവയുടെ കാവ്യയായിട്ടാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. അത്രത്തോളം പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ പരമ്പരയ്ക്കും നടിയുടെ കഥാപാത്രത്തിനും കഴിഞ്ഞിരുന്നു.

പരമ്പരയിൽ ജീവയുടെ കാവ്യയാണെങ്കിൽ യഥാർത്ഥ ജീവിതത്തിൽ ശ്രീജിത്തിന്റെ കാവ്യാ അകാൻ പോകുകയാണ്. റെബേക്ക സന്തോഷ് വിവാഹിതയാവുന്നു. സംവിധായകൻ ശ്രീജിത്ത് വിജയനാണ് റെബേക്കയുടെ വരൻ.
മാര്‍ഗംകളി’ എന്ന സിനിമയുടെ സംവിധായകന്‍ ആണ് ശ്രീജിത്ത് വിജയൻ. എഴുത്തുകാരനും സിനിമോട്ടോഗ്രാഫറും കൂടിയാണ് ശ്രീജിത്ത്

വിവാഹത്തിനു മുൻപായുള്ള ഹൽദി ആഘോഷ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.സിനിമാ സീരിയൽ രം​ഗത്തെ നിരവധി താരങ്ങൾ ഹൽദി ആഘോഷ ചടങ്ങിൽ പങ്കെടുത്തു. കസ്തൂരിമാൻ സീരിയയിലെ താരങ്ങൾ ചേർന്ന് റബേക്കക്കായി നിരവധി സർപ്രൈസുകളും ഡാൻസും പാട്ടുമെല്ലാം ഒരുക്കിയിരുന്നു.

ഹൽദിയിൽ മഞ്ഞ നിറത്തിലുള്ള ലഹങ്കയണിഞ്ഞ് മനോഹരിയായാണ് റെബേക്ക എത്തിയത്. വരൻ ശ്രീജിത്തും റബേക്കയ്ക്കൊപ്പം ഹൽദിയിൽ പങ്കെടുത്തു. ഹൽദിക്ക് മുന്നോടിയായ മെഹന്തിയണിയുന്ന ചിത്രങ്ങളും വീഡിയോകളും റെബേക്ക പങ്കുവെച്ചിരുന്നു. റെബേക്കയുടേയും വരൻ ശ്രീജിത്തിന്റേയും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം കഴിഞ്ഞ ദിവസം നടന്ന വെഡ്ഡിങ് ഈവിൽ പങ്കെടുത്തിരുന്നു. വിവിധ കളികളും പാട്ടും ഡാൻസുമെല്ലാം കൊണ്ട് പരിപാടി ആഘോഷമായാണ് നടന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു റെബേക്കയുടെ വിവാഹ നിശ്ചയം നടന്നത്. കോവിഡ് കാരണം വിവാഹം നീളുകയായിരുന്നു. ശ്രീജിത്തിനൊപ്പമുള്ള ചിത്രങ്ങൾ റെബേക്ക സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കുട്ടിക്കാലം മുതൽ റെബേക്ക മിനി സ്ക്രീനിന്റെ ഭാ​ഗമാണ്. കുഞ്ഞിക്കൂനനിലൂടെയാണ് ബാലതാരമായി മിനി സ്ക്രീനിലെത്തിയത്. പിന്നീട് മിഴിരണ്ടിലും, സ്നേഹക്കൂട് തുടങ്ങിയ ടെലിഷിവഷൻ പരിപാടികളുടേയും ഭാ​ഗമായി. 2017ൽ നീർമാതളം എന്ന സീരിയലിലും റെബേക്ക അഭിനയിച്ചു. ഇതിന് ശേഷമാണ് കസ്തൂരിമാനിലെ നായികവേഷം റെബേക്കയെ തേടിയെത്തിയത്. 2017 ഡിസംബറിലാണ് കസ്തൂരിമാന്റെ സംപ്രേഷണം ഏഷ്യാനെറ്റിൽ ആരംഭിച്ചത്. നാല് വർഷത്തോളം നീണ്ടുനിന്ന പരമ്പരയുടെ അവസാനത്തെ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തത് 2021 മാർച്ചിലാണ്. സെൽ മി ദി ആൻസർ, സരി​ഗമപ, റെഡ് കാർപെറ്റ്, ലെറ്റസ് റോക്ക് ആന്റ് റോൾ എന്നീ പരിപാടികളുടേയും ഭാ​ഗമായിരുന്നു റെബേക്ക.

2012ൽ തിരുവമ്പാടി തമ്പാൻ എന്ന സിനിമയിലും ബാലതാരമായി റെബേക്ക അഭിനയിച്ചിരുന്നു. ടേക്ക് ഓഫ് എന്ന സിനിമയിലും ഒരു സിനിമാക്കാരൻ എന്ന സിനിമയിലും അതിഥി വേഷങ്ങളിലും റെബേക്ക അഭിനയിച്ചിരുന്നു. സുരഭി ലക്ഷ്മിക്കൊപ്പം മിന്നാമിനുങ്ങ് എന്ന സിനിമയിൽ താരത്തിന്റെ മകൾ ചാരുവെന്ന കാഥാപാത്രത്തെയും റെബേക്ക അവതരിപ്പിച്ചിട്ടുണ്ട്. ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സുരഭി ലക്ഷ്മി ലഭിച്ചിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top