Social Media
അങ്ങനെ ഗിരീഷ് എന്നെ പൊക്കാന്‍ തുടങ്ങി… ഒരു വിധത്തില്‍ അവനതു സാധിച്ചു! പക്ഷെ; സേതുവേട്ടന്റെ കുറിപ്പും ചിത്രവും വൈറൽ
അങ്ങനെ ഗിരീഷ് എന്നെ പൊക്കാന്‍ തുടങ്ങി… ഒരു വിധത്തില്‍ അവനതു സാധിച്ചു! പക്ഷെ; സേതുവേട്ടന്റെ കുറിപ്പും ചിത്രവും വൈറൽ
ഏഷ്യാനെറ്റ് പരമ്പരകളിൽ ഏറെ ചർച്ചയായ പ്രണയ പരമ്പരയാണ് സാന്ത്വനം. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച പരമ്പര തുടക്കം മുതൽ കുടുംബ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. സ്ഥിരമായിട്ട് റേറ്റിങ്ങിൽ രണ്ടാമതാണെങ്കിലും ജനപ്രീതിയിൽ ഒന്നാമത് നിൽക്കുകയായിരുന്നു സാന്ത്വനം.
അച്ഛൻ ‘അമ്മ’ മക്കൾ എന്ന രീതിയിലേക്ക് ചുരുങ്ങിയ ഇന്നത്തെ അണുകുടുംബ പശ്ചാത്തലത്തിലേക്ക് കുട്ടുകുടുംബത്തിന്റെ സന്തോഷങ്ങളും ഇണക്കവും പിണക്കവും തുറന്നുകാട്ടുന്ന പരമ്പര യുവാക്കളെ പോലും ആകർഷിച്ചു എന്നത് അതിശയകരമായ ഒന്നാണ്.
പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. സീരിയലിൽ സേതുവായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ബിജേഷ് അവണൂർ. ബിജേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളും വളരെ വേഗമാണ് ആരാധകരിലേക്കെത്താറുള്ളത്. രസകരമായ കുറിപ്പുകളാണ് ബിജേഷ് എല്ലായിപ്പോഴും പങ്കുവയ്ക്കാറുള്ളത്.
കഴിഞ്ഞദിവസം ബിജേഷ് പങ്കുവച്ച ചിത്രങ്ങളും അതിന് നല്‍കിയിട്ടുള്ള സംഭാഷണ രൂപത്തിലുള്ള ക്യാപ്ഷനുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. സാന്ത്വനം സെറ്റില്‍ വച്ചുനടന്ന രസകരമായൊരു ‘ഭാരോദ്വഹന’മാണ് ബിജേഷ് പങ്കുവച്ചത്.
പരമ്പരയില്‍ ഹരിയായെത്തുന്ന ഗിരീഷ് നമ്പ്യാരാണ് കഥയിലെ പ്രധാന താരം. വെറുതെ നിന്ന ബിജേഷിനെ വെറുതേയൊന്ന് പൊക്കാനായി ഗിരീഷ് എത്തുന്നു. എന്നാല്‍പ്പിന്നെ അത് ക്യാമറയില്‍ പകര്ത്തിക്കളയാം എന്ന് പറഞ്ഞുകൊണ്ട് പരമ്പരയിലെ കണ്ണനായ അച്ചു സുഗന്ധും എത്തി. ചുമ്മാതൊന്ന് പൊക്കി ഇറക്കിവിടാം എന്നാണ് ഗിരീഷ് കരുതുന്നതെങ്കില്‍, കുറച്ചൂടെ പൊന്തിക്കൂ എന്നുപറഞ്ഞ് അച്ചു സുഗന്ധ് എന്ന ക്യാമറാമാനും. അങ്ങനെയുള്ള ലൊക്കേഷന്‍ തമാശ നിമിഷമാണ് മനോഹരമായി ബിജേഷ് എഴുതിയിരിക്കുന്നത്.
‘ഇതല്ല ഇതിനേക്കാള്‍ അപ്പുറം ചാടി കടന്നവനാ ഈ കെ.കെ ജോസഫ്’
ഗിരീഷ് : മച്ചു… നിന്നെ ഞാന്‍ പൊക്കട്ടെ ?
ഞാന്‍ : അത് വേണോ ?
ഗിരീഷ് : വേണം വേണം. എന്നാലേ ഒരു പവര്‍ വരൂ.
ഞാന്‍ : എന്നാല്‍ ആയിക്കോ.
അച്ചു : ഞാന്‍ ഫോട്ടോ പിടിക്കാം.
ഞാന്‍ : ഡബിള്‍ ഓക്കെ
ഗിരീഷ് : ഞാന്‍ ത്രിബിള്‍ ഓക്കെ
അങ്ങനെ ഗിരീഷ് എന്നെ പൊക്കാന്‍ തുടങ്ങി… ഒരു വിധത്തില്‍ അവനതു സാധിച്ചു. പക്ഷെ.
അച്ചു : കുറച്ചു കൂടെ ഉയര്ത്തു ഗിരീഷേട്ടാ…
ഗിരീഷ് : ഇനിയുമൊ ?
അച്ചു : ആ ഇനിയും.
ഞാന്‍ : ആഹാ നല്ല രസം.
ഗിരീഷ് : ഒന്ന് വേഗം എടുക്കടെ..
അച്ചു : ശരിയാവണ്ടേ ചേട്ടാ. ചേട്ടന്റെ മുഖത്ത് വല്ലാത്ത ബുദ്ധിമുട്ടുള്ള ഭാവം. ഒന്ന് ചിരിക്കു…
ഗിരീഷ് : ങേ ചിരിക്കണോ…
(ഉള്ളില്‍ ഗിരീഷ് പറഞ്ഞിട്ടുണ്ടാകും ഇവന് എനിക്ക് പണി തരികയാണോ )
