Connect with us

ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ പരിചയപ്പെടുത്തുന്നു; ഒടുവിൽ ആ സന്തോഷ വാർത്തയുമായി കാജൽ അഗർവാൾ

Social Media

ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ പരിചയപ്പെടുത്തുന്നു; ഒടുവിൽ ആ സന്തോഷ വാർത്തയുമായി കാജൽ അഗർവാൾ

ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ പരിചയപ്പെടുത്തുന്നു; ഒടുവിൽ ആ സന്തോഷ വാർത്തയുമായി കാജൽ അഗർവാൾ

തന്റെ വീട്ടിലെക്ക് അതിഥിയായി എത്തിയ ആളെ പരിചയപ്പെടുത്തി നടി കാജൽ അഗർവാൾ. സോഷ്യൽ മീഡിയായിൽ പങ്കുവെച്ച കുറിപ്പിലാണ് പുതിയ കുടുംബാംഗത്തെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. മിയ എന്ന പട്ടിക്കുട്ടിയാണ് പുതിയ അതിഥി.

താരം കുറിച്ചത് ഇങ്ങനെയാണ്

“ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ പരിചയപ്പെടുത്തുന്നു, ലിറ്റിൽ മിയ. എന്നെ അറിയുന്നവർക്കറിയാം, കുട്ടിക്കാലം മുതൽ എനിക്ക് നായയെ പേടിയാണ്. അതേസമയം കിച്ച്‌ലുവിന് നായ്ക്കുട്ടികളെ വളരെ ഇഷ്ടമാണ്, വളർത്തുമൃഗങ്ങൾക്ക് ഒപ്പം വളർന്നതിനാൽ യഥാർത്ഥ അനുകമ്പയുടെ അർത്ഥം വളരെ മനോഹരമായി മനസ്സിലാക്കുന്നു.

എല്ലാവരെയും ഉൾകൊള്ളാനും സ്നേഹം പ്രചരിപ്പിക്കാനും ജീവിതം നമ്മെ പഠിപ്പിക്കുന്നു. മിയ ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരുപാട് സന്തോഷവും കളിചിരികളും ആവേശവും ( ഒരുപാട് കഠിനാധ്വാനവും) കൊണ്ടുവന്നിട്ടുണ്ട്.

മുംബൈ സ്വദേശിയായ കാജൽ ‘ക്യൂൻ ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ് ഭാഷാചിത്രങ്ങളിലേക്കും ചേക്കേറിയ താരം തെന്നിന്ത്യൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ്. ‘തുപ്പാക്കി,’ ‘ജില്ല,’ ‘വിവേഗം,’ ‘മെർസൽ’ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് കാജൽ അവതരിപ്പിച്ചത്.

വിവാഹശേഷവും അഭിനയത്തിൽ സജീവയാണ് കാജൽ അഗർവാൾ. ആചാര്യ, കരുൺഗപ്പിയം, ഗോസ്റ്റി, ഹേ സിനാമിക അടക്കമുളള ചിത്രങ്ങളാണ് കാജലിന്റേതായി റിലീസിനായ് ഒരുങ്ങുന്നത്.

More in Social Media

Trending

Recent

To Top