Connect with us

ഈ സി.ഐ.ഡി രാംദാസിന് എന്താണിപ്പോള്‍ വേണ്ടത്, പൃഥ്വി, നിങ്ങളാണോ എന്റെ നമ്പര്‍ ഇയാള്‍ക്ക് കൊടുത്തത്? ദുൽഖറിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു

Social Media

ഈ സി.ഐ.ഡി രാംദാസിന് എന്താണിപ്പോള്‍ വേണ്ടത്, പൃഥ്വി, നിങ്ങളാണോ എന്റെ നമ്പര്‍ ഇയാള്‍ക്ക് കൊടുത്തത്? ദുൽഖറിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു

ഈ സി.ഐ.ഡി രാംദാസിന് എന്താണിപ്പോള്‍ വേണ്ടത്, പൃഥ്വി, നിങ്ങളാണോ എന്റെ നമ്പര്‍ ഇയാള്‍ക്ക് കൊടുത്തത്? ദുൽഖറിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് പൃഥിരാജിന്റെ പുതിയ ചിത്രമായ ഭ്രമം ആമസോണ്‍ പ്രൈം വഴി പ്രേക്ഷകരിലേക്കെത്തി. റിലീസിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ നടനും പൃഥിയുടെ സുഹൃത്തുമായ ദുൽഖർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

ഭ്രമം ട്രെയ്‌ലറിലെ ഒരു ഭാഗത്തെക്കുറിച്ചാണ് താരത്തിന്റെ പോസ്റ്റ്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ പൃഥ്വിരാജ് ‘ഞാന്‍ സി.ഐ.ഡി രാംദാസ്’ എന്ന് പറയുന്ന ഭാഗമുണ്ട്. ആ ഭാഗം ലാപ്‌ടോപ്പിലിട്ട് ആരെയോ വിളിക്കുന്ന ഭാവത്തിലാണ് ദുല്‍ഖറിന്റെ പോസ്റ്റ്. ‘ഈ സി.ഐ.ഡി രാംദാസിന് എന്താണിപ്പോള്‍ വേണ്ടത്. പൃഥ്വി, നിങ്ങളാണോ എന്റെ നമ്പര്‍ ഇയാള്‍ക്ക് കൊടുത്തത്,’ എന്ന ക്യാപ്ഷനോടു കൂടെയാണ് താരം പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.

‌നിരവധി രസകരമായ കമന്റുകളാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. ‘ലാലേട്ടനോട് ചോദിക്കൂ ആരാണ് രാംദാസ് എന്ന്,’ എന്നാണ് ഒരാളുടെ കമ്ന്റ്. ‘അതിനിടയില്‍ മികച്ച രീതിയില്‍ പ്രൊമോഷനും നടക്കുന്നുണ്ടല്ലോ,’ എന്നാണ് വേറെ ഒരാള്‍ പറയുന്നത്.

പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമം.ബോളിവുഡ് ചിത്രം അന്ധാധൂനിന്റെ മലയാളം റീമേക്ക് ആണ് ചിത്രം. അന്ധനായി നടിക്കുന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

ഉണ്ണി മുകുന്ദൻ, റാഷി ഖന്ന, സുധീർ കരമന, മമ്ത മോഹൻദാസ് തുടങ്ങിയവരാണ് ഈ ക്രൈം ത്രില്ലർ ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. എപി ഇന്റർനാഷണൽ, വയാകോം18 സ്റ്റുഡിയോസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.

More in Social Media

Trending

Recent

To Top