Connect with us

കൈനിറയെ മെഹന്ദി അണിഞ്ഞ് സൗഭാഗ്യ… വളകാപ്പിന് തയ്യാറെടുത്ത് താരം; ചിത്രം വൈറൽ! ഏറ്റെടുത്ത് ആരാധകർ

Social Media

കൈനിറയെ മെഹന്ദി അണിഞ്ഞ് സൗഭാഗ്യ… വളകാപ്പിന് തയ്യാറെടുത്ത് താരം; ചിത്രം വൈറൽ! ഏറ്റെടുത്ത് ആരാധകർ

കൈനിറയെ മെഹന്ദി അണിഞ്ഞ് സൗഭാഗ്യ… വളകാപ്പിന് തയ്യാറെടുത്ത് താരം; ചിത്രം വൈറൽ! ഏറ്റെടുത്ത് ആരാധകർ

2019 ഫെബ്രുവരിയിലായിരുന്നു നടി താര കല്യാണിന്റെ മകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും തമ്മിലുളള വിവാഹം. പ്രണയ വിവാഹമായിരുന്നു. മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികൾ കൂടിയായ ഇരുവരുടെയും വിവാഹം ആരാധകർ ആഘോഷമാക്കിയിരുന്നു

ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് ഇപ്പോൾ സൗഭാഗ്യ. തന്റെ ജീവിതത്തിലെ ഒരു വിശേഷദിനത്തിനായുള്ള ഒരുക്കത്തിലാണ് സൗഭാഗ്യ ഇപ്പോൾ. അതിന്റെ വിശേഷങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

ഗർഭിണികൾക്കായി ഏഴാം മാസം നടത്താറുള്ള വളക്കാപ്പ് ചടങ്ങിനായി മെഹന്ദി അണിഞ്ഞു കൊണ്ടുള്ള ചിത്രങ്ങളാണ് സൗഭാഗ്യ പങ്കുവച്ചത്. ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

ഈയടുത്ത് നിറവയറില്‍ ക്ലാസിക്കല്‍ ഡാന്‍സ് അവതതരിപ്പിച്ച് കൊണ്ട് ആരാധകരെ ഒന്നടങ്കം സൗഭാഗ്യ അത്ഭുതപ്പെടുത്തിയിരുന്നു. ഗര്‍ഭകാലത്തിന്റെ ആറാം മാസം എന്ന് പറഞ്ഞുകൊണ്ടാണ് സൗഭാഗ്യ ഡാന്‍സ് വീഡിയോ പങ്കുവെച്ചത്. മുഴുമണ്ഡലത്തില്‍ ഇരുന്ന് കൈകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും ചലിപ്പിച്ചുള്ള ക്ലാസിക്കല്‍ ഡാന്‍സായിരുന്നു നടി കാഴ്ച വെച്ചത്. മാത്രമല്ല ഡാന്‍സ് ചെയ്യുന്നതിനെ കുറിച്ചും മറ്റുള്ള വിശേഷങ്ങളും നീണ്ടൊരു കുറിപ്പായി പങ്കുവെക്കുകയും ചെയ്തിരുന്നു

സൗഭാഗ്യ പങ്കുവച്ച വാക്കുകൾ ഇങ്ങനെ..

മുഴുമണ്ഡലത്തില്‍ ബാലന്‍സ് ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുള്ളതായി തോന്നുന്നു. മറ്റ് അമ്മമാര്‍ക്ക് ഇങ്ങനെ സംഭവിച്ചെന്ന് വരില്ല. കാരണം എന്റെ കാലുകള്‍ക്ക് 89 കിലോയോളം ഉള്ള ശരീരം താങ്ങുന്നത് തീര്‍ച്ചയായും ഒരു വെല്ലുവിളിയാണ്. പിന്നെ ഗുരുത്വാകര്‍ഷണത്തിന്റെ കാര്യത്തില്‍ നിറവയറിനും ഒരു പങ്കുള്ളതായി ഞാന്‍ ഇതിനൊപ്പം ചേര്‍ത്ത് പറയുകയാണ്. എന്റെ ബാലന്‍സ് തെറ്റിയിട്ട് ഞാന്‍ മുന്നോട്ട് കുനിഞ്ഞ് പോവുകയാണ്. പെല്‍വിക് ഏരിയയിലും മറ്റ് ഞരമ്പുകളിലും ഉണ്ടാവുന്ന വേദനയാണ് ആറാം മാസത്തില്‍ വരുന്നതാണ് ആശങ്ക ഉണ്ടാക്കുന്ന മറ്റൊരു പ്രശ്‌നം.

മുഴുമണ്ഡലം ചെയ്യുന്നത് അത്ര സുഖകരമായ കാര്യമല്ല. എങ്കിലും ഗര്‍ഭകാലം മുഴുവന്‍ നൃത്തം ചെയ്ത എന്റെ അമ്മയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അതെനിക്ക് പ്രചേദനം നല്‍കുകയാണ്. മണ്ഡി അടവുകള്‍ ചെയ്യുമ്പോള്‍ ഭാരം കൂടുതല്‍ ഉള്ളത് കൊണ്ട് എനിക്ക് യാതൊരു പ്രശ്‌നങ്ങളും ഇല്ലായിരുന്നു. എന്നാല്‍ പ്ലാസന്റ താഴ്ന്ന് നില്‍ക്കുന്നതും എട്ട് സെന്റിമീറ്ററുള്ള സിസ്റ്റ് ഉള്ളതും സ്തനങ്ങളില്‍ നിരന്തരമായ വേദന വരുന്നതിലൂടെയും ഞാന്‍ പ്രാക്ടീസ് ചെയ്യുന്നതിനെ ശല്യപ്പെടുത്തുകയാണ്.

ഒരു അപകടം വരുമെന്ന് പ്രതീക്ഷിക്കുന്ന ഭയത്തെ എന്റെ ആത്മവിശ്വാസത്തിന്റെ പകുതിയോളം കീഴടക്കുമെന്ന് എനിക്ക് തന്നെ തോന്നുന്നുണ്ട്. എങ്കിലും ആത്യന്തികമായി ഇത്രയെങ്കിലും പെര്‍ഫോം ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഒപ്പം തീര്‍ച്ചയായിട്ടും എന്റെ കുഞ്ഞിന് ഇത് എന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കുള്ള ഒരു വിഷയം കൂടി ആയിരിക്കുമെന്നും സൗഭാഗ്യ പറയുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top