Connect with us

ഈ സ്നേഹത്തിനു പകരം വെക്കാൻ ഇന്നുവരെ മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .. എന്നിലെ കലാകാരിയെ വളർത്തിയത് ഈ ഒരു വാത്സല്യമാണ്; അച്ഛന് പിറന്നാളാശംസകളുമായി നവ്യ നായർ

Malayalam

ഈ സ്നേഹത്തിനു പകരം വെക്കാൻ ഇന്നുവരെ മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .. എന്നിലെ കലാകാരിയെ വളർത്തിയത് ഈ ഒരു വാത്സല്യമാണ്; അച്ഛന് പിറന്നാളാശംസകളുമായി നവ്യ നായർ

ഈ സ്നേഹത്തിനു പകരം വെക്കാൻ ഇന്നുവരെ മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .. എന്നിലെ കലാകാരിയെ വളർത്തിയത് ഈ ഒരു വാത്സല്യമാണ്; അച്ഛന് പിറന്നാളാശംസകളുമായി നവ്യ നായർ

മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളാണ് നവ്യ. കലോത്സവ വേദികളില്‍ നിന്നും സിനിമയിലെത്തിയ താരം ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെയാണ് അഭിനയം തുടങ്ങിയത്. പിന്നീട് മോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായി നവ്യയ്ക്ക് മാറാന്‍ അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം നവ്യ അഭിനയിച്ചിരുന്നു. ഗ്ലാമറസ് റോളുകളേക്കാള്‍ അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് നടി കൂടുതല്‍ എത്തിയത്. വിവാഹത്തോടെ സിനിമയിൽ നിന്നും താൽക്കാലികമായി ഇടവേളയെടുത്തെങ്കിലും ഒരുത്തി എന്ന ചിത്രത്തിലൂടെ നവ്യ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്‍റെ അച്ഛനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഇപ്പോൾ.

എന്റെ എല്ലാം എല്ലാം ആയ അച്ഛന് , ഈ സ്നേഹത്തിനു പകരം വെക്കാൻ ഇന്നുവരെ മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .. എന്നിലെ കലാകാരിയെ വളർത്തിയത് ഈ ഒരു വാത്സല്യമാണ് .. പിറന്നാൾ ആശംസകൾ എന്ന് കുറിച്ചുകൊണ്ടാണ് അച്ഛന്റെ പിറന്നാൾ ആഘോഷത്തിന്റെ സന്തോഷം നവ്യ പങ്കിട്ടെത്തിയത്. ഒപ്പം കേക്ക് കട്ടിങ്ങിന്റെ വീഡിയോയും നടി പങ്കിട്ടിട്ടുണ്ട്

മുൻപും അച്ഛനെക്കുറിച്ച് നവ്യ വികാരാധീനയായിട്ടുണ്ട്. അച്ഛൻ തൻ്റെ വീക്ക്നെസ്സാണെന്നും, അദ്ദേഹമാണ് തന്റെ സൂപ്പർ ഹീറോ എന്നും ജെബി ജങ്ഷനിൽ വച്ച് നവ്യ പറഞ്ഞിട്ടുണ്ട് മാത്രവുമല്ല, തൻ്റെ കലോത്സവങ്ങൾക്കായി അവർ മുടക്കിയത് ലക്ഷങ്ങളാണെന്നും അതൊന്നും കണക്ക് കൂട്ടിയാൽ തീരുന്നതല്ലെന്നും താൻ വളരെ ഇമോഷണലാണ്.

ചെറുപ്പകാലത്തുണ്ടായിരുന്ന ആഗ്രഹങ്ങളിൽ അച്ഛന് സാധിക്കാൻ കഴിയാതെ പോയത് എന്തെങ്കിലുമുണ്ടെങ്കിൽ പറയണം എന്നായിരുന്നു ജെബി യിൽ എത്തിയ നവ്യയോട് അച്ഛൻ ചോദിച്ചത്. ഇത് കേട്ട നവ്യയുടെ കണ്ണുകൾ നിറഞ്ഞു, കരച്ചിലടക്കാൻ പാടുപെടുന്ന നവ്യയുടെ വീഡിയോ ഇപ്പോഴും വൈറലാണ്.

അങ്ങനെ ഒന്നും ഇല്ലെന്ന് കണ്ണുകൾ തുടച്ചുകൊണ്ട് നവ്യ അച്ഛന് മറുപടി നൽകി. ചെറുപ്പകാലത്ത് വളരെ സാധാരണക്കാരായ അച്ഛനും അമ്മയും തനിക്കായി ഒരുപാട് കഷ്ടപ്പെട്ടെന്നും അവർ തന്നെ സ്നേഹിച്ച പോലെ തനിക്ക് തൻ്റെ മകനെ പോലും സ്നേഹിക്കാൻ പറ്റുന്നില്ലെന്നും നവ്യ പറഞ്ഞിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top