Social Media
സാന്ത്വനം ടീമില്‍ ഏറ്റവും സിമ്പിള്‍ ആരെന്നു ചോദിച്ചാല്‍ ഞാന്‍ ചൂണ്ടി കാണിക്കുന്നത്! സേതുവേട്ടന് പറയുന്നു
സാന്ത്വനം ടീമില്‍ ഏറ്റവും സിമ്പിള്‍ ആരെന്നു ചോദിച്ചാല്‍ ഞാന്‍ ചൂണ്ടി കാണിക്കുന്നത്! സേതുവേട്ടന് പറയുന്നു
സാന്ത്വനത്തില്‍ സേതുവെന്ന കഥാപാത്രമായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ബിജേഷ് അവണൂർ. ടിക് ടോക് എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ബിജേഷ് സീരിയല്‍ അഭിനയ രംഗത്തേക്കെത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ നടൻ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കക്കറുള്ളത്
കഴിഞ്ഞദിവസം ബിജേഷ് പങ്കുവച്ച കുറിപ്പാണിപ്പോള്‍ സാന്ത്വനം ആരാധകര്‍ വൈറലാക്കിയിരിക്കുന്നു. സാന്ത്വനം ടീമില്‍ ഏറ്റവും പാവം ആരാണെന്ന് ചോദിച്ചാല്‍, അത് പ്രേക്ഷകരുടെ ഹരിയേട്ടനായെത്തുന്ന ഗിരീഷാണെന്നാണ് ബിജേഷ് പറയുന്നത്. എല്ലാവരും വളരെയേറെ സൗഹാര്ദപരമാണെങ്കിലും ഗിരീഷ് എല്ലാം പോസിറ്റീവായി കാണുന്ന ആളാണെന്നും, കൂടാതെ എല്ലാ കുസൃതിത്തരത്തിനും മുന്നിലുണ്ടാകുന്ന ആളാണെന്നുമാണ് ബിജേഷ് കുറിപ്പിലൂടെ പറയുന്നത്.
ബിജേഷിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു
സാന്ത്വനം ടീമില്‍ ഏറ്റവും സിമ്പിള്‍ ആരെന്നു ചോദിച്ചാല്‍ ഞാന്‍ ചൂണ്ടി കാണിക്കുന്നത് ഗിരീഷിനെ ആകും. എല്ലാവരും വളരെ ഫ്രണ്ട്ലി ആണേലും, ഇവന് എല്ലാം പോസറ്റീവ് ആയി കാണുന്ന വ്യക്തിയാണ്. എല്ലാ കുസൃതിക്കും കൂടെ കാണുകയും ചെയ്യും. മച്ചു എന്നും വിളിച്ചു എന്നോട് സംസാരിക്കുന്ന നിങ്ങളുടെ ഹരി എനിക്കും പ്രിയമുള്ള കൂട്ടുകാരന് ആണ്.
