നടി മീനയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൂട്ടുകാരികൾക്കൊപ്പമായിരുന്നു താരത്തിന്റെ ഇത്തവണത്തെ പിറന്നാൾ ആഘോഷം.
‘എന്റെ സുന്ദരികളായ പെണ്‍കുട്ടികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷത്തിന്റെ അവസാനം,’ എന്ന ക്യാപ്ഷനോടെയാണ് മീന ചിത്രങ്ങൾ പങ്കുവച്ചത്. ലൈറ്റ് ബ്രൗണ്‍ നിറത്തിലുള്ള വേഷമാണ് മീന ധരിച്ചത്. കറുപ്പണിഞ്ഞാണ് കൂട്ടുകാരികൾ എത്തിയത്.
ബാലനടിയായി എത്തി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് നടി മീന. 1982ൽ ‘നെഞ്ചങ്ങൾ ‘എന്ന ശിവാജി ഗണേശൻ ചിത്രത്തിൽ ബാലതാരമായി കൊണ്ടായിരുന്നു മീനയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തെലുങ്കിലുമുൾപ്പെടെ 45 ൽ ഏറെ ചിത്രങ്ങളിൽ മീന ബാലതാരമായി അഭിനയിച്ചു.
മമ്മൂട്ടി നായകനായ ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’, മോഹൻലാൽ നായകനായ ‘മനസ്സറിയാതെ’ തുടങ്ങിയ മലയാളചിത്രങ്ങളിലും മീന അക്കാലത്ത് ബാലതാരമായി അഭിനയിച്ചിരുന്നു. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...