Connect with us

‘നിങ്ങൾ സ്വയം ജീവിക്കൂ, ഇതുപോലുള്ള നാടകം കാണിച്ച് ആരുടെ പ്രീതി പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നതെന്ന് കമന്റ് ; ബാലയുടെ ആ മറുപടി; വൈറൽ

Social Media

‘നിങ്ങൾ സ്വയം ജീവിക്കൂ, ഇതുപോലുള്ള നാടകം കാണിച്ച് ആരുടെ പ്രീതി പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നതെന്ന് കമന്റ് ; ബാലയുടെ ആ മറുപടി; വൈറൽ

‘നിങ്ങൾ സ്വയം ജീവിക്കൂ, ഇതുപോലുള്ള നാടകം കാണിച്ച് ആരുടെ പ്രീതി പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നതെന്ന് കമന്റ് ; ബാലയുടെ ആ മറുപടി; വൈറൽ

നടൻ ബാലയുടെ വിവാഹ വിശേഷങ്ങളാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഡ്രംസ് വായിക്കുന്നതിലുള്ള എലിസബത്തിന്റെ പ്രാവീണ്യം പരിചയപ്പെടുത്തുന്ന വിഡിയോ കഴിഞ്ഞ ദിവസം ബാല പങ്കുവച്ചിരുന്നു. ഈ വീഡിയോ വിമർശനങ്ങൾക്കിടയാക്കിയിരുന്നു

‘നിങ്ങൾ സ്വയം ജീവിക്കൂ, ഇതുപോലുള്ള നാടകം കാണിച്ച് ആരുടെ പ്രീതി പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നതെന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ഇതിന് ബാല നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്

പൊതുവേ ഇത്തരം വിമർശനങ്ങളോട് മറുപടി പറയാത്ത ആളാണ് ബാല. എന്നാൽ ഒരു യുവതിയുടെ അക്കൗണ്ടിൽ നിന്നും വന്ന ഈ ചോദ്യത്തിന് ബാല തന്നെ മറുപടിയുമായി എത്തുകയായിരുന്നു
നിങ്ങൾ നിങ്ങളുടെ ജീവിതം നോക്കൂ, ഞാൻ എന്റേത് നോക്കിക്കൊള്ളാം’.–മറുപടിയായി ബാല കുറിച്ചു.

വിവാഹ ശേഷം ഭാര്യ എലിസബത്തിന് സർപ്രൈസ് സമ്മാനമായി ആഡംബര കാർ നൽകിയതും, ജന്മദിന സമ്മാനമായി സ്വർണമാലയും കമ്മലും നൽകിയതൊക്കെ ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എലിസബത്തിനെതിരെ മോശം കമന്‍റുകൾ വന്നിരുന്നു. ഇതിൽ മുന്നറിയിപ്പുമായി ബാല തന്നെ രംഗത്തെത്തുകയും ചെയ്തു.

തനിക്കും ഭാര്യക്കുമെതിരെയുള്ള നഗറ്റീവ് കമന്റ്സെല്ലാം വ്യാജ ഐഡിയിൽ നിന്നുള്ള പെയ്ഡ് കമന്റുകളാണെന്നാണ് ബാല ആരോപിക്കുന്നത്. ഇതെല്ലാം ആരോ കാശ് കൊടുത്ത് എഴുതിപ്പിക്കുന്നതാണെന്നും ബാല പറയുന്നു.

‘എന്നെ കുറിച്ച് ഇങ്ങനെ മോശമായി സംസാരിക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ എന്‍റെ ഭാര്യയെ കുറിച്ച് ഇങ്ങനെ പറയുന്നത് ശരിയല്ല. നിങ്ങൾ ശരിക്കുള്ള മുഖം കാണിക്കൂ, നമ്പർ താ, സംസാരിക്കാം. ഇത് അവസാന മുന്നറിയിപ്പാണ്.’–വിഡിയോ പങ്കുവച്ച് ബാല പറഞ്ഞു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top