Social Media
മോഹന്‍ലാലിനൊപ്പം ആന്‍ അഗസ്റ്റിന്‍; ചിത്രം വൈറൽ
മോഹന്‍ലാലിനൊപ്പം ആന്‍ അഗസ്റ്റിന്‍; ചിത്രം വൈറൽ
എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ എത്തി, വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആന്‍ അഗസ്റ്റിന്‍. കുറച്ച് നാളുകളായി സിനിമയില്‍ നിന്നും വിട്ട് നിന്നിരുന്ന ആന്‍ അടുത്തിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
നടൻ മോഹൻലാലിനൊപ്പമുള്ള ചിത്രമാണ് ആൻ പങ്കുവച്ചിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിലായിരുന്നു ആനെത്തിയത്. മോഹന്‍ലാല്‍ വെളുപ്പ് നിറത്തിലുള്ള ഷര്‍ട്ടായിരുന്നു അണിഞ്ഞത്. മോഹന്‍ലാലിനെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് ആന്‍ ആഗസ്റ്റിന്‍. ഫാന്‍ ഗേള്‍ മൊമന്റ് താരം ശരിക്കും ആഘോഷമാക്കുകയായിരുന്നു.
അതേസമയം, ഛായാഗ്രാഹകനായ ജോമോന്‍ ടി ജോണും ആനുമായുള്ള വിവാഹ ജീവിതം അവസാനിപ്പിക്കുന്നുവെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. 2014ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.
ലാല്‍ജോസ് ചിത്രം ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ അഭിനയരംഗത്തെത്തിയത്. ഏഴ് വര്‍ഷംകൊണ്ട് 13 ചിത്രങ്ങളില്‍ അഭിനയിച്ചു. 2013ല്‍ പുറത്തെത്തിയ ശ്യാമപ്രസാദിന്‍റെ ‘ആര്‍ട്ടിസ്റ്റി’ലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. അന്തരിച്ച നടന്‍ അഗസ്റ്റിന്‍റെ മകളാണ് ആന്‍ അഗസ്റ്റിന്‍. 2015ൽ പുറത്തിറങ്ങിയ നീന, സോഷോ (2017) എന്നീ ചിത്രങ്ങളിലാണ് ഏറ്റവുമൊടുവിലായി ആൻ അഭിനയിച്ചത്.
