ബിജു മേനോന്റെ നായികയായി ഒരു സിനിമ വന്നാല്‍ അഭിനയിക്കുമോ? സംയുക്തയുടെ മറുപടി ഞെട്ടിച്ചു
നടന്‍ ബിജുമേനോനുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് നടി സംയുക്താവര്‍മ്മ. സിനിമയിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോയെന്ന് ആരാധകർ നിരന്തരം ചോദിച്ച് കൊണ്ടിരിക്കുകയാണ്
എന്നാല്‍ അതു സംബന്ധിച്ച് താരം പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഒരു ചാനലിന് നൽകിയ അഭിമുഖത്തില്‍ ഇക്കാര്യത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി. ബിജു മേനോന്റെ നായികയായി ഒരു സിനിമ വന്നാല്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിനാണ് സംയുക്ത മറുപടി നല്‍കിയിരിക്കുന്നത്.
നടിയുടെ വാക്കുകള്‍ ഇങ്ങനെ
അറിയില്ല സത്യത്തില്‍ ഞാനതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നതാണ് സത്യം. പെട്ടെന്ന് ചോദിച്ചപ്പോള്‍ അഭിനയിക്കുമോ ഇല്ലയോ എന്നു പറയാന്‍ പറ്റണില്ല. എല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടെ.
അതേസമയം, നടി സിനിമയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് മുമ്പ് ബിജുമേനോന്‍ പ്രതികരിച്ചിരുന്നു.അവള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സിനിമയിലേക്ക് വരാം . അവള്‍ അഭിനയിക്കണമെന്നോ അഭിനയിക്കരുതെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. കേരള കൗമുദി ഫ്ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.
തന്റെ സിനിമകള്‍ കണ്ട് കൃത്യമായി കണിശമായി അഭിപ്രായം പറയുന്ന ആളാണ് സംയുക്തയെന്നും ഈ അടുത്തയിടെ അയ്യപ്പനും കോശിയും കണ്ടിട്ട് അസ്സലായി ബിജുവെന്നാണ് സംയുക്ത അഭിപ്രായപ്പെട്ടതെന്നും ബിജുമേനോന്‍ വ്യക്തമാക്കിയിരുന്നു.
