Connect with us

മമ്മൂട്ടിയുടെ തോളിലിരിക്കുന്ന ആ ചിത്രം, നഗ്നത ആരോപിച്ച് ചിത്രം നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം; തൊട്ട് പിന്നാലെ ‘എന്റെ നഗ്നത മറച്ചു’ എന്ന ക്യാപ്ഷനോടെ പുതിയ ചിത്രവുമായി സനുഷ

Social Media

നടി സനുഷയുടെ പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബാലതാരമായി അഭിനയിച്ചപ്പോഴുള്ള ഒരു ചിത്രം സനുഷ പങ്കുവച്ചിരുന്നു. മമ്മൂട്ടിയുടെ തോളിലിരിക്കുന്ന ചിത്രമാണ് പങ്കുവച്ചത്. എന്നാല്‍ നഗ്ത ആരോപിച്ച് ഈ ചിത്രം ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഇപ്പോൾ ഇതാ നഗ്നത മറച്ച ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. ”എന്റെ ന്യൂഡിറ്റി ഞാന്‍ മറച്ചിരിക്കുന്നു ഇന്‍സ്റ്റഗ്രാമേ.. ഇനി ഉണ്ടോ ഡിലീറ്റ്.. ഇതൊരു കോംപറ്റീഷന്‍ ആക്കാന്‍ ആണ് എങ്കി അങ്ങനെ..” എന്നാണ് സനുഷ ചിത്രം പങ്കുവച്ചിരിക്കുന്നത്.

2 പൂക്കൂടി തരാട്ടാ സേട്ടാ, ഇന്‍സ്റ്റഗ്രാം ഡിലീറ്റഡ് ഐ റീ അപ്‌ലോഡഡ്, ഒരു സ്‌ട്രൈക് ഇങ്ങോട്ട്, ഒരൊറ്റയെണ്ണം അങ്ങോട്ട്, തളരില്ല രാമന്‍ കുട്ടി, എന്നോടാ കളി തുടങ്ങി നിരവധി ഹാഷ്ടാഗുകള്‍ പങ്കുവച്ചാണ് സനുഷയുടെ പോസ്റ്റ്.

ദാദാസാഹിബ് ചിത്രത്തിലെ ഒരു ചിത്രമാണ് സനുഷ പങ്കുവച്ചിരിക്കുന്നത്. മമ്മൂക്കാന്റെ പുറത്ത് ഇങ്ങനെ കയറി ഇരിക്കാനും ഭാഗ്യം വേണമെന്നും ഇത്തവണ എന്തായാലും ഇന്‍സ്റ്റാഗ്രാം പെട്ടുവെന്നുമാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.

അതേസമയം നടന്‍ ദിലീപിന്റെ മകളായും നായികയായും അഭിനയിച്ചതിനെ കുറിച്ച് സനുഷ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ദീലിപ് സിനിമകളില്‍ ബാലതാരമായി അഭിനയിച്ച്, പിന്നീട് മിസ്റ്റര്‍ മരുമകന്‍ അടക്കമുള്ള സിനിമകളില്‍ അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമാണ് എന്ന് സനുഷ പറയുന്നു.

ദിലീപേട്ടനെ കുറിച്ച് നിങ്ങള്‍ എന്തൊക്കെ നെഗറ്റീവു കേട്ടാലും, അദ്ദേഹം തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരനായ വ്യക്തികളില്‍ ഒരാളാണെന്നും ദിലീപേട്ടനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ ഒരു ഭാഗ്യമായി കരുതുന്നവെന്നും താരം കുറിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top