Social Media
ഈ സ്നേഹം ഇനി ഓര്‍മ്മകള്‍ മാത്രമെന്ന് സൂരജ്; അമ്മൂമ്മയെ ചേര്‍ത്തുപിടിച്ച് താരം; ആശ്വസിപ്പിച്ച് ആരാധകര്‍
ഈ സ്നേഹം ഇനി ഓര്‍മ്മകള്‍ മാത്രമെന്ന് സൂരജ്; അമ്മൂമ്മയെ ചേര്‍ത്തുപിടിച്ച് താരം; ആശ്വസിപ്പിച്ച് ആരാധകര്‍
പാടാത്ത പൈങ്കിളിയില് നായകനായി എത്തിയ സൂരജിനെ അമ്മമാരും അമ്മൂമ്മമാരും മാത്രമല്ല യുവതലമുറയും ഈ നായകനെ വരവേല്‍ക്കുകയായിരുന്നു. ഒറ്റ സീരിയലിലൂടെ നിരവധി ആരാധകരെയാണ് സൂരജ് നേടിയെടുത്തത്.
യൂട്യൂബ് ചാനലിലൂടെ മോട്ടിവേഷന്‍ വീഡിയോയുമായും സൂരജ് എത്താറുണ്ട്. ക്ഷണനേരം കൊണ്ടാണ് സൂരജ് പങ്കുവെക്കുന്ന വിശേഷങ്ങള്‍ വൈറലായി മാറാറുള്ളത്. പാടാത്ത പൈങ്കിളിയില് നിന്നും സൂരജ് മാറിയപ്പോള്‍ നിരാശ പങ്കുവെച്ച് ആരാധകരെത്തിയിരുന്നു.
ഇപ്പോൾ സൂരജിന്റെ ഒരു പോസ്റ്റാണ് ആരാധകരെ സങ്കടത്തിലാഴ്ത്തുന്നത്. ഈ സ്നേഹം ഇനി ഓര്‍മ്മകള്‍ മാത്രം, ആദരാഞ്ജലി, അമ്മൂമ്മയെ ചേര്‍ത്തുപിടിച്ച് നില്ക്കുന്ന ഫോട്ടോയ്ക്കൊപ്പമായാണ് സൂരജ് ഇങ്ങനെ കുറിച്ചത്. ഈ മുത്തശ്ശി ആരാണെന്നറിയില്ലെങ്കിലും സൂരജിന്റെ ദു:ഖത്തില്‍ ഞങ്ങളും പങ്കുചേരുന്നുവെന്നായിരുന്നു ആരാധകര്‍ കുറിച്ചത്.
തന്നെ സ്നേഹിക്കുന്നവരുടെ വിശേഷങ്ങള്‍ പങ്കുവെച്ചും സൂരജ് എത്താറുണ്ട്. ഞങ്ങളെപ്പോലെ സൂരജേട്ടനെ ഒരുപാട് ഇഷ്ടപ്പെടുന്ന അമ്മൂമ്മ ആയിരുന്നല്ലേ, പ്രണാമമെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.
ഇത്രത്തോളം അമ്മമാരുടെ സ്നേഹം ഏറ്റുവാങ്ങുന്ന ഒരു നടനെ മലയാളികള്‍ക്കിടയില്‍ കണ്ടിട്ടുണ്ടെങ്കില്‍ അത് സൂരജ് മാത്രമാണെന്നുള്ള കമന്റും പോസ്റ്റിന് കീഴിലുണ്ട്. നിരവധി പേരാണ് ഇക്കാര്യം ശരിയാണെന്ന് പറഞ്ഞത്. അഭിനേതാവിനും അപ്പുറത്ത് സൂരജ് എന്ന വ്യക്തിയേയും ഞങ്ങള്‍ക്കിഷ്ടമാണെന്ന് ആരാധകര്‍ പറഞ്ഞിരുന്നു.
