Connect with us

വാക്‌സീന്‍ എടുത്തതിനുശേഷം തലവേദനയും നടുവേദനയും വന്നാൽ ഇങ്ങനെ ഫോട്ടോഷൂട്ട് നടത്തുമെന്ന് അമേയ; ചിത്രം പങ്കുവെച്ച് താരം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Social Media

വാക്‌സീന്‍ എടുത്തതിനുശേഷം തലവേദനയും നടുവേദനയും വന്നാൽ ഇങ്ങനെ ഫോട്ടോഷൂട്ട് നടത്തുമെന്ന് അമേയ; ചിത്രം പങ്കുവെച്ച് താരം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വാക്‌സീന്‍ എടുത്തതിനുശേഷം തലവേദനയും നടുവേദനയും വന്നാൽ ഇങ്ങനെ ഫോട്ടോഷൂട്ട് നടത്തുമെന്ന് അമേയ; ചിത്രം പങ്കുവെച്ച് താരം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കരിക്ക് എന്ന വെബ്‌സീരീസിലൂടെയാണ് അമേയ പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. തുടര്‍ന്ന് ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ അമേയ സിനിമ രംഗത്തേക്ക് കടന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അമേയ ഇടയ്ക്കിടെ തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫോട്ടോസ് എല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. നിരവധി ആരാധകരാണ് താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്.

നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. കൊവിഡ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ്, കഴിഞ്ഞ ദിവസം അമേയ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും അതിനു നല്‍കിയിരിക്കുന്ന ക്യാപ്ഷനുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

വാക്‌സീന്‍ എടുത്തതിനുശേഷം തലവേദനയും നടുവേദനയും വന്നാലും ഫോട്ടോഷൂട്ട് നടത്തുമെന്നാണ് അമേയ പുതിയ ഫോട്ടോഷൂട്ടിലൂടെ പറയുന്നത്. ആഫ്റ്റര്‍ വാക്‌സിന്‍ ഫോട്ടോഷൂട്ട് എങ്ങനെ നടത്തുമെന്ന് ക്യാമറാമാനുമായി സംസാരിച്ചതാണ് ക്യാപ്ഷനായി അമേയ ചേര്‍ത്തിരിക്കുന്നത്.

ഒരു വെറൈറ്റി ചിത്രം എടുക്കണമെന്ന് അമേയ പറയുമ്പേള്‍, വാക്‌സിന്‍ എടുത്തിട്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്നാണ് ക്യാമറാമാന്‍ ചോദിക്കുന്നത്. ചെറിയ നടുവേദനയും തലവേദനയും ഉണ്ടെന്ന് അമേയ പറയുമ്പോള്‍, ഓക്കെ പിക് സെറ്റ് എന്നുപറഞ്ഞാണ് ഫോട്ടോഗ്രാഫര്‍ പണി തുടങ്ങുന്നത്. ക്യാപ്ഷന്‍ കൂടാതെ, ആരും പേടിക്കണ്ട, എല്ലാവരും വാക്‌സീന്‍ സ്വീകരിക്കണമെന്നും അമേയ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top