Social Media
“കഴിഞ്ഞ ലോക്ക്ഡൗൺ സമയത്ത് നീ വന്നു”; തഹാന്റെ ഒന്നാം പിറന്നാള്‍ ചിത്രങ്ങളുമായി ടൊവിനോ
“കഴിഞ്ഞ ലോക്ക്ഡൗൺ സമയത്ത് നീ വന്നു”; തഹാന്റെ ഒന്നാം പിറന്നാള്‍ ചിത്രങ്ങളുമായി ടൊവിനോ
മലയാളികളുടെ പ്രിയതാരമാണ് ടൊവിനോ തോമസ്. സോഷ്യൽ മീഡിയിൽ സജീവമായ ടൊവിനോ തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ മകന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ഇന്നലെയായിരുന്നു മകന്റെ പിറന്നാള്‍. ചിത്രത്തിനൊപ്പം ഹൃദയസ്പര്‍ശിയായ കുറിപ്പും താരം മകന് വേണ്ടി ഫേസ്ബുക്കില്‍ കുറിച്ചു
“കഴിഞ്ഞ ലോക്ക്ഡൗൺ സമയത്ത് നീ വന്നു, അന്ന് ഞങ്ങളുടെ ഒരു വെള്ളി രേഖ ആയി. ഒരു വർഷത്തിനുശേഷം നമ്മൾ വീണ്ടും ലോക്ക്ഡൗണിലാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരു തരത്തിൽ ഒരു അനുഗ്രഹമാണത്. ഈ ഒരു വർഷം നിന്നോടൊപ്പം ധാരാളം സമയം ചെലവഴിക്കാൻ എനിക്ക് കഴിഞ്ഞു. സമയത്തേക്കാൾ വിലയേറിയത് മറ്റെന്താണ്! ജന്മദിനാസംസകൾ,” എന്നാണ് ചിത്രത്തോടൊപ്പം ടൊവിനോ കുറിച്ചത്.
സൗബില്‍ ഷാഹിര്‍, സിജു വില്‍സണ്‍, സംയുക്ത മേനോന്, ഗൗതമി നായര്‍, ഗിന്നസ് പക്രു, റേബ ജോണ്‍, ക്രിക്കറ്റ് താരം സുരേഷ് റെയ്ന തുടങ്ങി താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് തഹാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
കഴിഞ്ഞ വർഷം ജൂൺ ആറിന് ആയിരുന്നു ടൊവിനോക്കും ലിഡിയക്കും ആൺ കുഞ്ഞ് പിറന്നത്. തഹാൻ പുറമെ ഒരു മകളും ടൊവിനോക്ക് ഉണ്ട്. ഇസ എന്നാണ് മകളുടെ പേര്. ടൊവിനോ സിനിമയിൽ സജീവമായി തുടങ്ങിയതിനു ശേഷമായിരുന്നു വിവാഹം.
