Social Media
കടപുഴകി വീണ മരത്തിനിടയിൽ ഫോട്ടോഷൂട്ടുമായി ദീപിക; വിമർശനവുമായി ആരാധകർ
കടപുഴകി വീണ മരത്തിനിടയിൽ ഫോട്ടോഷൂട്ടുമായി ദീപിക; വിമർശനവുമായി ആരാധകർ
ചുഴലിക്കാറ്റിൽ തകർന്നുവീണ മരങ്ങൾക്കിടയിൽ നിന്ന് തന്റെ ചിത്രം പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി ദീപിക സിംഗ്. ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് നടി ഏറ്റുവാങ്ങുന്നത്.
കടപുഴകി വീണ മരത്തിനിടയിലൂടെയാണ് ചിത്രത്തിൽ ദീപിക പോസ് ചെയ്തിരിക്കുന്നത്. വീടിന് മുന്നിൽ വീണ മരത്തിന് മുമ്പിൽ നിന്ന് ടൗട്ടേ ചുഴലിക്കാറ്റിനെ ഓർക്കാൻ കുറച്ച് ചിത്രങ്ങളെടുക്കുന്നുവെന്നാണ് അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിൽ മഴയിൽ കളിക്കുന്ന ദീപികയുടെ വീഡിയോയുമുണ്ട്. ഭർത്താവ് രോഹിത്ത് രാജാണ് വീഡിയോയും ചിത്രങ്ങളും പകർത്തിയിരിക്കുന്നത്.
ചുഴലിക്കാറ്റിൽ ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുകയാണ് അതിനിടയിലാണോ നിങ്ങൾ ചുഴലിക്കാറ്റ് ആസ്വദിക്കുന്നത് – എന്നാണ് ഒരാൾ ചോദിച്ചത്. സൈക്ലോൾ ടൗട്ടേ ഫോട്ടോഷൂട്ടെന്നാണ് ഈ ഫോട്ടോസീരിസിനെ അവർ വിളിച്ചത്. മെയ് 17നാണ് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തത്. ടെലിവിഷൻ സീരിയലുകളിലൂടെ പ്രശസ്തയായ താരമാണ് ദീപിക
