Social Media
പെരുന്നാള്‍ പോസ്റ്റില്‍ വര്‍ഗീയ കമന്റ്; ചുട്ട മറുപടിയുമായി അനു സിത്താര
പെരുന്നാള്‍ പോസ്റ്റില്‍ വര്‍ഗീയ കമന്റ്; ചുട്ട മറുപടിയുമായി അനു സിത്താര
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. അഭിനയിക്കുന്ന കഥാപാത്രങ്ങളിലും നാടന്‍ പെണ്‍കുട്ടിയായതോടെ അനുവിന് ആരാധകരും ഏറെയാണ്.
കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ ചുള്ളന്‍ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ സജീവമായ അനു പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്
ഇപ്പോള്‍ ഇതാ ഈദ് ആശംസ അറിയിച്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയയാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് അനു സിത്താര.
തട്ടമിട്ട് മൊഞ്ചത്തി ലുക്കിലുള്ള അനു സിത്താര വീഡിയോയിലുള്ളത്. നടി തട്ടമിട്ടതിനെ തുടര്‍ന്നാണ് ‘എങ്ങോട്ടാണ് പരിവര്‍ത്തനമെന്ന്’ കമന്റ് വന്നത്. താനൊരു മനുഷ്യനായാണ് പരിവര്‍ത്തപ്പെടുന്നത് എന്നായിരുന്നു അനു കൊടുത്ത മറുപടി. ഇതിനെ പിന്തുണച്ച് നിരവധി പേര്‍ കമന്റ് ചെയ്യുകയും ചെയ്തു.
ബാലതാരമായി എത്തി പിന്നീടി നായികാ പദവിയിലേക്ക് ഉയര്‍ന്ന താരമാണ് അനു സിത്താര. നായികാ വേഷങ്ങള്‍ക്ക് പുറമെ സഹനടിയായും അനു പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. മണിയറയിലെ അശോകനാണ് നടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അടുത്തിടെ ഡയറ്റിലൂടെ ശരീര ഭാരം കുറച്ച അനു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു.
