Connect with us

എന്തൊക്കെ കിട്ടി എന്ന് പറഞ്ഞാലും ആ ദുഃഖം,ആ നഷ്ടം എനിക്ക് തീർത്താൽ തീരാത്തതാണ്; സ്മിനു സിജോ

Movies

എന്തൊക്കെ കിട്ടി എന്ന് പറഞ്ഞാലും ആ ദുഃഖം,ആ നഷ്ടം എനിക്ക് തീർത്താൽ തീരാത്തതാണ്; സ്മിനു സിജോ

എന്തൊക്കെ കിട്ടി എന്ന് പറഞ്ഞാലും ആ ദുഃഖം,ആ നഷ്ടം എനിക്ക് തീർത്താൽ തീരാത്തതാണ്; സ്മിനു സിജോ

റോഷൻ ആൻഡ്രൂസ് ചിത്രം സ്‌കൂൾ ബസിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് സ്മിനു സിജോ. പിന്നീട് ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെ ശ്രദ്ധേയയായി. കെട്ടിയോളാണെന്റെ മാലാഖയിൽ ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരിയായി എത്തിയ സ്മിനുവിന്റെ പ്രകടനവും താരത്തിന്റെ കരിയറിൽ വഴിത്തിരിവായി

സ്പോർട്സ് മേഖലയിൽ നിന്നും സിനിമയിലേക്ക് വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി സ്മിനു സിജോ. എന്റെ പപ്പയുടെ ആഗ്രഹങ്ങൾക്ക് വേണ്ടി പ്രയത്നിച്ച മോളായിരുന്നു ഞാൻ. എന്റെ പപ്പയ്ക്ക് ഇഷ്ടമായിരുന്നു സ്പോർട്സും കാര്യങ്ങളുമൊക്കെ അങ്ങനെയാണ് ഞാൻ സ്പോർട്സിലേക്ക് എത്തിയത്. കേരളാ ടീമിനു വേണ്ടി ഞാൻ കളിക്കാൻ പോയിട്ടുണ്ട്. ഇറങ്ങി തിരിച്ച ഒന്നിനും പ്രൈസ് ഇല്ലാതെ ഞാൻ വന്നിട്ടില്ലെന്നും സ്മിനു പറയുന്നു. റാഹേൽ മകൻ കോര സിനിമയുടെ പ്രമോഷന് വേണ്ടി എത്തിയപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അവർ.

ഒരിടത്തും നഷ്ടത്തിന്റെ കണക്ക് പറയാനില്ല. എന്നാൽ നഷ്ടം ഉണ്ടായിട്ടില്ലേ എന്ന് ചോദിച്ചാൽ ഉറപ്പായും ഉണ്ടായിട്ടുണ്ട്. ഇല്ലെന്നല്ല. പപ്പയുടെ ആഗ്രഹം ആയിരുന്നു സ്പോർട്സിൽ എത്തണമെന്ന്, പിന്നെ വിവാഹം കഴിഞ്ഞു കുട്ടികളായി. പിന്നെ അതായി ലോകം . ഇപ്പോളോ അവർ എന്നെ കൊണ്ട് നടക്കുന്നു. എന്റെ മോനും മോളും ഒക്കെ പഴയ സിനിമകൾ കാണുന്ന ആളുകൾ ആണ്- വിശേഷങ്ങൾ പങ്കിടുന്ന കൂട്ടത്തിൽ സ്മിനു പറയുന്നു.

മക്കൾ എന്താണോ പറയുന്നത് അങ്ങനെ ആയിരിക്കുക എന്നതാണ് ഒരു അമ്മയുടെ ധർമ്മം എന്ന് പറയുന്നത്. ഞാൻ എന്ന അമ്മയിൽ അവർ ഓക്കേ ആണ്. അവർക്ക് ഞാൻ ഓക്കേ അല്ല എന്ന് പറയുന്നു, ചേഞ്ച് ചെയ്യണം എന്ന് അവർ പറയുമ്പോൾ ചേഞ്ച് ചെയ്യും. മക്കളാണ് എല്ലാം.
മക്കൾ മാത്രമല്ല എനിക്ക് എല്ലാ പിന്തുണയും സ്വാതന്ത്ര്യവും തന്നെന്നെ പിന്തുണക്കുന്ന എന്റെ ഭർത്താവ്. എന്റെ അമ്മ എല്ലാരും കൂടെയുണ്ട്

എനിക്ക് ഒറ്റ സങ്കടമേ ഉള്ളൂ, ഞാൻ എന്തെങ്കിലും ആകണമെന്ന് ആഗ്രഹിച്ച ലോകത്തിലെ ഏറ്റവും ആദ്യത്തെ ആള് എന്റെ അച്ഛനാണ്. എന്റെ പപ്പാ ഇല്ല എന്നതുമാത്രമാണ് എന്റെ ഏറ്റവും വലിയ ദുഃഖം. എന്തൊക്കെ കിട്ടി എന്ന് പറഞ്ഞാലും ആ ദുഃഖം,ആ നഷ്ടം എനിക്ക് തീർത്താൽ തീരാത്തതാണ്. എന്റെ വീട്ടിൽ മൂന്നുപെണ്ണും ഒരു ആണും ആയിരുന്നുവെങ്കിലും ഞാൻ ആയിരുന്നു എന്റെ പപ്പയുടെ രാജകുമാരി.


എന്റെ മുഖത്തൊരു കുഞ്ഞിക്കുരു വന്നാലും എന്നെ ആശുപത്രിയിൽ കൊണ്ടുപോകുന്ന ആളായിരുന്നു പപ്പ. എന്റെ വീട്ടിലെയും നാട്ടിലെയും ഒക്കെ കുഞ്ഞുരാജകുമാരി ആയിരുന്നു ഞാൻ. ചിലപ്പോൾ എന്റെ ചിലപ്പ് തന്നെ ആയിരിക്കും കാരണം. എന്നെ ഇഷ്ടപെടുന്ന ഒരുപാട് ആളുകൾ ഉണ്ട്. പായിപ്പാട് കൊച്ചുപള്ളി എന്ന സ്ഥലത്ത് എന്നോടുള്ള സ്നേഹം അവർ ഇപ്പോഴും തന്നുകൊണ്ടിരിക്കുന്നു.നമ്മൾക്ക് നമ്മളെ ഉള്ളൂ എന്ന തിരിച്ചറിവാണ് എന്റെ വാക്കുകളുടെ ഉറപ്പ്. ആരൊക്കെ ഉണ്ടെന്നു പറഞ്ഞാലും എനിക്ക് ഞാനേ ഉള്ളൂ. എനിക്ക് എന്നല്ല എല്ലാവർക്കും അങ്ങനെയാണ്. എനിക്ക് വിശപ്പ് വന്നാൽ ഞാൻ കഴിച്ചാലേ ആ വിശപ്പ് മാറൂ. ഒരു വേദന തന്നാലും നമ്മൾ ആണ് സഹിക്കുന്നത്. മറ്റുള്ളവർക്ക് പറയാനും ആശ്വസിപ്പിക്കാനും ആകും പക്ഷേ നമ്മൾക്ക് നമ്മൾ മാത്രമേ ഉണ്ടാകൂ- സ്മിനു പറഞ്ഞു.

More in Movies

Trending

Recent

To Top