Connect with us

എനിക്ക് ആ ബോധ്യം വന്നത് അപകടത്തിന് ശേഷമാണ്; മനസ്സ് തുറന്ന് ബിനു അടിമാലി

Movies

എനിക്ക് ആ ബോധ്യം വന്നത് അപകടത്തിന് ശേഷമാണ്; മനസ്സ് തുറന്ന് ബിനു അടിമാലി

എനിക്ക് ആ ബോധ്യം വന്നത് അപകടത്തിന് ശേഷമാണ്; മനസ്സ് തുറന്ന് ബിനു അടിമാലി

കൊല്ലം സുധിയുമായി അടുത്ത സൗഹൃദമുണ്ട് ബിനു അടിമാലിക്ക്. സ്റ്റാര്‍ മാജികിലെ സീനിയര്‍ താരങ്ങളായ ഇരുവരും ഒന്നിച്ചെത്തിയപ്പോഴെല്ലാം പ്രേക്ഷകര്‍ ഇവരെ പോത്സാഹിപ്പിച്ചിട്ടുണ്ട്. വടകരയിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോവുന്നതിനിടയിലായിരുന്നു സുധിയുടെ വിയോഗം.

എല്ലാവരും നല്ല ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു അപകടം. ഞെട്ടി എഴുന്നേറ്റപ്പോള്‍ കണ്ടത് സുധിയുടെ പിടച്ചിലാണ്. സുധി പോയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ബിനു അടിമാലി പറഞ്ഞത്.


കോമഡിയുടേതല്ല, കൗണ്ടറുകളുടെ രാജാവ് എന്നാണ് ബിനു അടിമാലി അറിയപ്പെടുന്നത്. ബിനുവിനൊപ്പം കൗണ്ടറടിച്ച് നില്‍ക്കാന്‍ വലിയ പ്രയാസമാണ്. സ്റ്റാര്‍ മാജിക് ഷോയിലുള്ളവര്‍ക്ക് ഇപ്പോള്‍ അത് ശീലമായി. തമാശ പറയുന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനല്ല, ചിരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അത് മറ്റുള്ളവര്‍ക്ക് വേദനിച്ചു എന്ന് പറഞ്ഞ് നെഗറ്റീവ് പറയുമ്പോള്‍ സങ്കടം വരാറുണ്ട് എന്ന് ബിനു അടിമാലി പറയുന്നു. ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. ഹോം ടൂര്‍ സെഗ്മെന്റില്‍ തന്റെ വീട്ടിലെ വിശേഷവും പങ്കുവയ്ക്കുകയുണ്ടായി

അടിമാലിക്കാരനായ ബിനു ഇപ്പോള്‍ കുടുംബത്തോടൊപ്പം ആലുവയിലാണ് താമസം. ഷൂട്ടിങ് ആവശ്യങ്ങള്‍ക്കും, പ്രോഗ്രാമുകള്‍ക്കും ഒക്കെ ഇതാണ് സൗകര്യം എന്ന് നടന്‍ പറയുന്നു. ഇപ്പോള്‍ ആലുവയിലേക്ക് മാറിയിട്ട് രണ്ടു വര്‍ഷമായി. സമയം കിട്ടുമ്പോഴൊക്കെ അടിമാലിയിലേക്ക് പോകാറുണ്ട്. കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും ഒപ്പം ചെലവഴിയ്ക്കുന്ന സമയം എല്ലാം വളരെ സന്തോഷം നല്‍കുന്നതാണെന്ന് ബിനു അടിമാലി പറയുന്നു. വിദേശത്തൊക്കെ പരിപാടിയ്ക്ക് പോയാലും എത്രയും വേഗം നാട്ടിലേക്ക് തിരിച്ചെത്താനായിരിക്കുമത്രെ ആഗ്രഹം.

ബിനു അടിമാലിയുടെ വീട്ടില്‍ ഒരുപാട് പുരസ്‌കാരങ്ങളുണ്ട്. പലരും സമ്മാനിച്ച കുറേ ഫോട്ടോ ഫ്രെയിമുകളും. കുറച്ച് പുരസ്‌കാരങ്ങള്‍ ഹോളില്‍ സജ്ജീകരിച്ചിട്ടുണ്ട്. അതില്‍ സുധിയ്‌ക്കൊപ്പം ഏറ്റവും അവസാനം പങ്കെടുത്ത ഷോയില്‍ നിന്ന് കിട്ടിയ പുരസ്‌കാരവുമുണ്ട്. അത് വാങ്ങിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഇതുപോലൊരെണ്ണം സുധിയ്ക്കും കിട്ടിയിരുന്നു എന്ന് പറയുമ്പോള്‍ ബിനുവിന്റെ ശബ്ദത്തില്‍ ഒരിടര്‍ച്ചയുണ്ടായിരുന്നു. വേറെ കുറേ പുരസ്‌കാരങ്ങള്‍ അടുക്കളയിലാണ് സൂക്ഷിച്ചിരിയ്ക്കുന്നത്. അവിടെ പാചകം ചെയ്യാറില്ല. ഇപ്പോള്‍ പാത്രങ്ങളെക്കാള്‍ പുരസ്‌കാരങ്ങളാണ് അടുക്കളയില്‍ കൂടുതലും ഉള്ളത്. വര്‍ക്ക് ഏരിയയിലാണ് പാചകം.

അപകടത്തിന് ശേഷം വന്ന തിരിച്ചറിവിനെ കുറിച്ചും ബിനു അടിമാലി സംസാരിക്കുന്നുണ്ട്. സ്റ്റാര്‍ മാജിക്കില്‍ നിന്ന എല്ലാവരും ഈ വീട്ടില്‍ തന്നെ കാണാന്‍ വന്നിരുന്നു എന്ന് ബിനു പറയുന്നു. അനുവും, ലക്ഷ്മിയും, അനൂപും, ഷിയാസും എല്ലാവരും വന്നു. അവരൊക്കെയായി ഇത്രയും വലിയ ആത്മബന്ധം ഉണ്ടായിരുന്നോ എന്ന് എനിക്ക് പോലും ബോധ്യം വന്നത് ആ അപകടത്തിന് ശേഷമാണ്. സുധിയുമായി വല്ലാത്ത ഒരു ബന്ധം ഉണ്ടായിരുന്നു. അവന് എന്നോടും. വേണ്ടപ്പെട്ടവരെ തിരിച്ചറിയുന്നത് നമുക്കൊരു ആപത്ത് സംഭവിക്കുമ്പോഴാണല്ലോ. അപകടത്തിന് ശേഷം ഇപ്പോഴും പൂര്‍ണമായും സുഖം പ്രാപിച്ചിട്ടില്ല. സ്റ്റെപ്‌സ് കയറാനൊക്കെ ബുദ്ധിമുട്ടുണ്ട്.

വീട്ടില്‍ ഇപ്പോള്‍ ഭാര്യയും മക്കളുമാണ് ഉള്ളത്. മൂത്ത മകന്‍ ഒരു ടൂറിലാണ്. അവന്‍ പ്ലസ് ടു എല്ലാം കഴിഞ്ഞു. പോളണ്ടില്‍ പോയി ഉപരിപഠനം നടത്തണം എന്നാണ് അവന്റെ ആഗ്രഹം. വിദേശത്തൊക്കെ പോകുന്നത് എനിക്കൊട്ടും താത്പര്യമില്ല. പക്ഷെ സുഹൃത്തുക്കളൊക്കെ അങ്ങോട്ടു പോയി, എനിക്കും പോകണം എന്ന് പറഞ്ഞു നില്‍ക്കുകയാണ്. ആത്മിക് എന്നാണ് മൂത്തയാളുടെ പേര്, രണ്ടാമത്തെ മകന്‍ ആമ്പല്‍. മകള്‍ പത്താം ക്ലാസിലാണ്. ഷോകളില്‍ കണ്ടറുകള്‍ പറയുന്നത് കണ്ട് ശീലിച്ചതു കാരണം പിള്ളാര്‍ക്ക് ഇപ്പോള്‍ ഞാന്‍ എന്തു പറഞ്ഞാലും കോമഡിയാണ്, വഴക്ക് പറഞ്ഞാല്‍ പോലും ചിരിച്ചിട്ട് പോകും എന്നാണ് ബിനു പറയുന്നത്.

ഈ മൂന്ന് മക്കളെയും കൂടാതെ രണ്ട് പേര്‍ കൂടെ മക്കളുടെ സ്ഥാനത്തില്‍ വീട്ടിലുണ്ട് എന്നാണ് ബിനു അടിമാലി പറയുന്നത്. ഒന്ന് ഒരു വളര്‍ത്തു നായയാണ്, അന്നമ്മ!. സ്റ്റാര്‍മാജിക്കിലെ അന്ന ചാക്കോയാണ് ആ പെറ്റിനെ തന്നത്, അതുകൊണ്ട് അവള്‍ക്ക് അന്നമ്മ എന്ന പേരിട്ടു. ഇപ്പോള്‍ വീട്ടിലെ ഒരംഗത്തെ പോലെയാണ്. രണ്ടു മാസമായി. ഇളയ കുട്ടിയായിട്ടാണ് കാണുന്നത്. മൂത്ത മകള്‍ എന്റെ കാറാണ്, ഫോര്‍ച്യൂണര്‍. വെള്ളപ്പൊക്ക സമയത്തൊക്കെ ഞങ്ങളെ രക്ഷപ്പെടുത്തി കൊണ്ടു വന്നത് അവനാണ്. അതുകൊണ്ട് ആ വണ്ടിയോടും വല്ലാത്ത ആത്മബന്ധമുണ്ട്. മൂത്ത മകന്‍ അവനാണ്. അങ്ങനെ എനിക്കിപ്പോള്‍ അഞ്ച് മക്കളുണ്ട്- ബിനു അടിമാലി പറഞ്ഞു.

More in Movies

Trending

Recent

To Top