Connect with us

ആവേശം കണ്ട് ഫഹദിന്റെ ആരാധകനായി മാറി, ഇപ്പോൾ ഫഹദ് സാറിന്റെ കൂടെ അഭിനയിക്കാൻ പോകുന്നു; ശരിക്കും ചാർജ് ആയിരിക്കുകയാണെന്ന് എസ്ജെ സൂര്യ

Malayalam

ആവേശം കണ്ട് ഫഹദിന്റെ ആരാധകനായി മാറി, ഇപ്പോൾ ഫഹദ് സാറിന്റെ കൂടെ അഭിനയിക്കാൻ പോകുന്നു; ശരിക്കും ചാർജ് ആയിരിക്കുകയാണെന്ന് എസ്ജെ സൂര്യ

ആവേശം കണ്ട് ഫഹദിന്റെ ആരാധകനായി മാറി, ഇപ്പോൾ ഫഹദ് സാറിന്റെ കൂടെ അഭിനയിക്കാൻ പോകുന്നു; ശരിക്കും ചാർജ് ആയിരിക്കുകയാണെന്ന് എസ്ജെ സൂര്യ

നിരവിധി ആരാധകരുള്ള തമിഴ് താരമാണ് എസ്ജെ സൂര്യ. ഇപ്പോൾ മലയാളത്തിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സൂര്യ മലയാളത്തിലേയ്ക്ക് എത്തുന്നത്. ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിനുശേഷം വിപിൻ ദാസ് സംവിധാനംചെയ്യുന്ന ചിത്രമാണിത്.

ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകൻ. ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാൻ കാത്തിരിക്കുകയാണെന്നും ആവേശം കണ്ട് താൻ ഫഹദിന്റെ ആരാധകനായി മാറിയെന്നും പറയുകയാണ് സൂര്യ. ധനുഷിന്റെ സംവിധാനത്തിൽ പുറത്തെത്താനിരിക്കുന്ന രായൻ എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

ആദ്യമായി ഒരു മലയാളചിത്രത്തിൽ അഭിനയിക്കുകയാണ്. അതും ഫഹദ് സാറിന്റെ കൂടെ. ശരിക്ക് ചാർജ് ആയിരിക്കുകയാണ്. ഫഹദിന്റെ മുൻചിത്രങ്ങളെല്ലാം കണ്ട് ആസ്വദിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തെ ഭ്രാന്തമായി ആരാധിക്കാൻ തുടങ്ങിയത് ആവേശം കണ്ടിട്ടാണ്. ക്ലൈമാക്സിൽ മൂന്ന് ചെറുപ്പക്കാരുമായുള്ള കോമ്പിനേഷൻ സീനിൽ എത്ര ​ഗംഭീരമായാണ് ഫഹദ് അഭിനയിച്ചിരിക്കുന്നത്.

അതിൽ ഒരാളുടെ അമ്മയുടെ ഫോൺ വരുന്നുണ്ട്. അമ്മയോട് വലിയ ബഹുമാനമാണ് അയാൾക്ക്. അതുകൊണ്ട് ആ പയ്യന്മാരോടുള്ള ദേഷ്യം അവിടെ പ്രകടിപ്പിക്കാൻ പറ്റില്ല. ആ സീനൊക്കെ മനോഹരമായാണ് അദ്ദേഹം ചെയ്തത്. ആവേശം കണ്ടാണ് അദ്ദേഹത്തിന്റെ ഫാൻ ആയി മാറിയതെന്നും സൂര്യ പറഞ്ഞു.

അതേസമയം, വിശാൽ നായകനായി എത്തിയ മാർക്ക് ആന്റണി എന്ന ചിത്രത്തിലെ സൂര്യയുടെ പ്രകടനം ഏറെ കയ്യടികൾ നേടിയുരുന്നു. ജാക്കി പാണ്ഡ്യൻ എന്ന വില്ലൻ കഥാപാത്രമായി നായകനെ വെല്ലുന്ന പ്രകടനമാണ് താരം കാഴ്ച വെയ്ച്ചത്. എസ്‍.ജെ. സൂര്യയുടെ ജീവിതവും ഒരു സിനിമാക്കഥ പോലെ ട്വിസ്റ്റുകൾ നിറഞ്ഞതാണ്.

ഇന്ത്യൻ 2 ആണ് എസ്.ജെ. സൂര്യ വേഷമിട്ട് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ധനുഷ് സംവിധാനംചെയ്യുന്ന ചിത്രമായ രായൻ ആണ് താരത്തിന്റേതായി ഇനി വരാനുള്ളത്. ഈ മാസം 26-ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിൽ വില്ലൻ വേഷമാണ് എസ്.ജെ സൂര്യക്ക്. നാനി നായകനാവുന്ന സരിപോതാ ശനിവാരം എന്ന തെലുങ്ക് ചിത്രവും അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നുണ്ട്.

More in Malayalam

Trending

Recent

To Top