News
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ക്ഷണം നിരസിച്ച് കന്നഡ നടന് ശിവ രാജ്കുമാര്
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ക്ഷണം നിരസിച്ച് കന്നഡ നടന് ശിവ രാജ്കുമാര്
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനുള്ള കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ക്ഷണം നിരസിച്ച് കന്നഡ സിനിമയിലെ സൂപ്പര്‍ താരം ശിവ രാജ്കുമാര്. രാഷ്ട്രീയത്തില്‍ നന്നായി പ്രയത്നിക്കുന്നവരുണ്ടെന്നും തനിക്ക് അഭിനയിക്കാനാണ് താല്പര്യമെന്നും അദ്ദേഹം ബംഗളൂരുവില്‍ നടന്ന ‘ഈഡിഗ’ സമുദായ കണ്‍വെന്‍ഷനില്‍ പറഞ്ഞു.
ലോക്സഭയിലേക്ക് ഇഷ്ടമുള്ള ഏത് മണ്ഡലത്തില്‍നിന്നും മത്സരിക്കാന്‍ ഡി.കെ ശിവകുമാര്‍ തന്നോട് ആവശ്യപ്പെട്ടെന്നും ഇത് ആര്‍ക്കും ലോക്സഭയിലെത്താനുള്ള മികച്ച അവസരമാണെന്ന് അദ്ദേഹം പറഞ്ഞെന്നും ശിവ രാജ്കുമാര് വെളിപ്പെടുത്തി. ‘നിറങ്ങളണിഞ്ഞ് അഭിനയിച്ച് എല്ലാവരെയും ആകര്‍ഷിക്കുക എന്നതായിരുന്നു അച്ഛന് തനിക്ക് നല്കിയ സമ്മാനം. ഞാന്‍ നിങ്ങള്ക്കൊപ്പംനിന്ന് അഭിനയം തുടരും. രാഷ്ട്രീയത്തില്‍ നന്നായി പ്രയത്നിക്കുന്ന പ്രത്യേക ആളുകളുണ്ട്’, എന്നിങ്ങനെയായിരുന്നു ശിവ രാജ്!കുമാറിന്റെ മറുപടി.
കന്നഡ സിനിമയിലെ ഇതിഹാസ താരം ഡോ. രാജ്കുമാറിന്റെ മകനാണ് ശിവ രാജ്കുമാര്. അദ്ദേഹത്തിന്റെ ഭാര്യ ഗീത ശിവ രാജ്!കുമാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഭാര്യാസഹോദരന്‍ മധു ബംഗാരപ്പ കര്‍ണാടക വിദ്യാഭ്യാസ മന്ത്രിയാണ്. എന്നാല്‍, ഭാര്യയോ ഭാര്യാസഹോദരനോ രാഷ്ട്രീയത്തിലേക്ക് വരാന്‍ തന്നെ പ്രേരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എം.ജി ശ്രീനിവാസിന്റെ സംവിധാനത്തില്‍ ഒക്ടോബറില്‍ റിലീസ് ചെയ്ത ഗോസ്റ്റിലാണ് ശിവരാജ്കുമാര് അവസാനം വേഷമിട്ടത്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ധനുഷ് നായകനായ ക്യാപ്റ്റന്‍ മില്ലറിറാണ് ശിവരാജ്കുമാറിന്റെ അടുത്ത ചിത്രം.
