Social Media
ഗായിക ശിവശ്രീ സ്കന്ദപ്രസാദും ബിജെപി നേതാവ് തേജസ്വി സൂര്യയും വിവാഹിതരായി
ഗായിക ശിവശ്രീ സ്കന്ദപ്രസാദും ബിജെപി നേതാവ് തേജസ്വി സൂര്യയും വിവാഹിതരായി
ബംഗളൂരു സൗത്ത് എംപിയും ബിജെപി നേതാവുമായ തേജസ്വി സൂര്യയും കർണാടിക് ഗായിക ശിവശ്രീ സ്കന്ദപ്രസാദും വിവാഹിതരായി. ഇരുകുടുംബങ്ങളിലെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരും വിവാഹിതരായത്. ബെംഗളൂരുവിലെ കനകപുര റോഡിലെ റിസോർട്ടിലാണ് ചടങ്ങുകൾ നടന്നത്.
ബുധനാഴ്ച വൈകുന്നേരത്തോടെ വിവാഹത്തിന്റെ ചടങ്ങുകൾ ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 10.45ഓടെയാണ് തേജസ്വി സൂര്യ ശിവശ്രീക്ക് താലി ചാർത്തിയത്. കേന്ദ്രമന്ത്രി വി സോമണ്ണ നവദമ്പതികളെ ആശീർവദിക്കാനെത്തി.
ബംഗളൂരു സൗത്തിൽ നിന്നുള്ള ലോക്‌സഭാ അംഗമാണ് തേജസ്വി സൂര്യ. ചെന്നൈ സ്വദേശിയായ കർണാടക സംഗീതജ്ഞയും നർത്തകിയുമാണ് ശിവശ്രീ സ്‌കന്ദപ്രസാദ്. മൃദംഗവാദകനായ സ്‌കന്ദപ്രസാദിന്റെ മകളാണ്.
ബയോ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശിവശ്രീ ആയുർവേദിക് കോസ്‌മെറ്റോളജിയിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. മദ്രാസ് സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിലും സംസ്‌കൃത കോളേജിൽ നിന്ന് സംസ്‌കൃതത്തിലും ബിരുദാനന്തര ബിരുദം നേടി.
