Malayalam Breaking News
എനിക്കിത് വെറും സിനിമയല്ലല്ലോ ;അതുകൊണ്ട് തന്നെ എനിക്കറിയില്ല ഞാൻ എങ്ങനെ ഈ സിനിമ കാണുമെന്ന് ; വൈറസിനെ കുറിച്ച് നഴ്സ് ലിനിയുടെ സജീഷ് പറയുന്നു
എനിക്കിത് വെറും സിനിമയല്ലല്ലോ ;അതുകൊണ്ട് തന്നെ എനിക്കറിയില്ല ഞാൻ എങ്ങനെ ഈ സിനിമ കാണുമെന്ന് ; വൈറസിനെ കുറിച്ച് നഴ്സ് ലിനിയുടെ സജീഷ് പറയുന്നു
By
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലിറക്കിയ വൈറസ് സിനിമ ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ് . കേരളത്തെ ആകെ ഭീതിയിലേക്ക് തള്ളിവിട്ട ആ നിപ കാലമാണ് സംവിധായകൻ ആഷിഖ് അബു പകർത്തിയിരിക്കുന്നത്. ആ വൈറസിനെ തുരത്തിയ ഒരു ഭരണകൂടവും ഉദ്യോഗസ്ഥരും ഒപ്പമുണ്ടെന്ന വിശ്വാസം. ‘വൈറസ്’ എന്ന ആഷിക്ക് അബുവിന്റെ സിനിമ പറയുന്നതും ആ ഭരണകൂടത്തിന്റെ കഥയാണ്. അന്ന് കേരളത്തെ നയിച്ച മന്ത്രിയും ഡോക്ടർമാരും നഴ്സുമാരും ആംബുലൻസ് ഡ്രൈവർമാരും ക്ലീനിങ് സ്റ്റാഫും അങ്ങനെ എല്ലാവരും വൈറസിലൂടെ വീണ്ടും കേരളത്തിനു മുന്നിലേക്കെത്തുകയാണ്
നിപ്പ വൈറസ് പനി ബാധിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ചെമ്പനോട സ്വദേശിനി ലിനി യുടെ ജീവിതം ഉൾപ്പെടെയാണ് ഇതിൽ പറയുന്നത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ചെമ്പനോട സ്വദേശിനി ലിനിയായി റിമ കല്ലിങ്കലാണ് വേഷമിട്ടിരിക്കുന്നത് . ഇപ്പോൾ നിപ തീയറ്ററുകളിൽ എത്തുമ്പോൾ പേരാമ്പ്ര നേഴ്സ് ലിനിയുടെ ഭർത്താവ് സജീഷ് പറയുന്നതിന്റെ ഇങ്ങനെ : –
രാവിലെ ഏഴ് മണിക്ക് പേരാമ്പ്ര അലങ്കാര്‍ തിയേറ്ററില്‍ വൈറസ് എന്ന ചിത്രത്തിന്റെ ഫാന്‍സ് ഷോയ്ക്കുള്ള ആദ്യ ടിക്കറ്റും കൈമാറിയാണ് ഞാൻ . എറണാകുളത്തേക്ക് ട്രെയിന്‍ കയറിയത്. മക്കളെ കൂടെ കൂട്ടിയിട്ടില്ല. ഒറ്റയ്ക്കാണ് യാത്ര. മനസില്‍ നിറയെ ലിനിയാണ്.
‘വൈകുന്നേരം ആറ് മണിക്ക് ശേഷം ടീം വൈറസിനൊപ്പം എറണാകുളത്ത് വച്ചാണ് സിനിമ കാണുന്നത്. രാവിലെ അലങ്കാര്‍ തിയേറ്ററില്‍ ഫാന്‍സ് ഷോയുടെ ആദ്യ ടിക്കറ്റ് നല്‍കാന്‍ പോയപ്പോള്‍ കുറച്ച് നേരം കണ്ടിരുന്നു. പിന്നെ ഞാന്‍ പോന്നു. സിനിമ അവര്‍ നന്നായി തന്നെ ചെയ്തിട്ടുണ്ട്. പക്ഷെ എനിക്കറിയില്ല ഞാന്‍ ഈ സിനിമ എങ്ങനെ കണ്ടുതീര്‍ക്കും എന്ന്. എനിക്കിത് വെറും സിനിമയല്ലല്ലോ,’ സജീഷ് വിതുങ്ങലോടെ പറയുന്നു.
സിനിമയുടെ ‘ചിത്രീകരണത്തിന്റെ സമയത്തും ട്രെയിലര്‍ പുറത്തിറങ്ങിയതിനു ശേഷവുമെല്ലാം ഞാന്‍ റിമ കല്ലിങ്കലുമായി സംസാരിച്ചിരുന്നു. ട്രെയിലറില്‍ ആ വേഷത്തില്‍ റിമയെ കണ്ടപ്പോള്‍ ശരിക്കും ലിനിയെ പോലെ തന്നെ ഉണ്ടായിരുന്നു എന്ന് ഞാന്‍ പറഞ്ഞിരുന്നു. ട്രെയിലര്‍ കണ്ടപ്പോള്‍ വല്ലാത്തൊരു ടെന്‍ഷന്‍ തോന്നിയിരുന്നു. സിനിമ കണ്ടിട്ട് ബാക്കി അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട്,’ സജീഷ് പറയുന്നു.
‘ചിത്രങ്ങള്‍ ഞാന്‍ മക്കള്‍ക്കും അമ്മയ്ക്കും കാണിച്ചു കൊടുത്തിരുന്നു. കുട്ടികള്‍ ഒന്നും പറഞ്ഞില്ല. പക്ഷെ അമ്മ കുറേ സമയം ആ ഫോട്ടോകളും നോക്കിയിരുന്ന് ഒരുപാട് കരഞ്ഞു. എങ്ങനെ സിനിമ മുഴുവന്‍ കണ്ടിരിക്കും എന്നെനിക്ക് അറിയില്ല. എങ്കിലും ഈ രോഗത്തെ കുറിച്ച് ആളുകള്‍ക്ക് നല്ലൊരു സന്ദേശം നല്‍കാന്‍ ‘വൈറസ്’ എന്ന ചിത്രത്തിന് സാധിക്കും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.’
നിപ രോഗ ബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ രോഗം പിടിപെട്ടാണ് നഴ്‌സ് ലിനി മരിച്ചത്.
”സജീഷേട്ടാ…ആം ഓള്‍മോസ്റ്റ് ഓണ്‍ ദ് വേ..നിങ്ങളെ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല…സോറി…പാവം കുഞ്ഞു, ഇവരെ ഒന്നു ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്..വിത്ത് ലോട്‌സ് ഓഫ് ലവ്..ഉമ്മ…”
നിപ്പ വൈറസ് പനി ബാധിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ചെമ്പനോട സ്വദേശിനി ലിനി (28) മരിക്കുന്നതിനുമുന്‍പ് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ കിടന്ന് ഭര്‍ത്താവിനെഴുതിയ കത്താണിത്. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് സജീഷ് എത്തുമ്പോള്‍ കാണാന്‍ കഴിയില്ലെന്ന പേടിയിലായിരുന്നു ലിനി.
ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സജീഷിനു ലിനിയുടെ മരണശേഷം കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പില്‍ ജോലി നല്‍കി. ജീവിച്ചു കൊതി തീരാതെ രണ്ടു കുഞ്ഞു മക്കളെയും തന്നിലേൽപ്പിച്ച് കൊണ്ട് യാത്രയായ ലിനിയുടെ വിടവാങ്ങലിൽ മനസ്സ് അർപ്പിച്ചുകൊണ്ട് തന്റെ രണ്ടു മക്കളെയും ഹൃദയത്തോട് ചേർത്തുവച്ച് ലിനിയുടെ ആഗ്രഹങ്ങൾ പോലെ അവരെയും കുടുംബത്തെയും താൻ സംരക്ഷിക്കുമെന്ന് തീരുമാനിച്ചാണ് സജീഷിന്റെ ജീവിതം.
sister lini’s husband about virus movie
